mehandi banner desktop
Chavakkad online

പ്രവാചക നിന്ദയുടെ പേരിൽ അറസ്റ്റിലായ സുരേന്ദ്രനെ ജാമ്യത്തിൽ വിട്ടു

Ft

ചാവക്കാട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയതിന്റെ പേരിൽ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്ത സിപിഐ(എം) നേതാവും വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാനുമായ സുരേന്ദ്രന് ജാമ്യം.

Jan oushadi

പാവറട്ടി എസ് ഐ മാരായ പി എം രതീഷ്, ആർ പി സുജിത്, പി എസ് സോമൻ, സി പി ഒ പി ജെ ലിയോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ സുരന്ദ്രനെ ജാമ്യത്തിൽ വിട്ടു.

പോപുലർ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ കമ്മറ്റി നൽകിയ പരാതിയിൽ ഇന്നലെ രാത്രിയാണ് സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇസ്‌ലാമിന്റെയും പ്രവാചകന്റെയും പേരിൽ നുണയും വിദ്വേഷവും നിറഞ്ഞ മറ്റൊരാളുടെ പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയായിരുന്നു ഇയാൾ. വിവാദമായതോടെ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.

Comments are closed.