mehandi new

അന്താരാഷ്ട്രാ യോഗദിനം ആചരിച്ചു

fairy tale

ചാവക്കാട് : അന്താരാഷ്ട്രാ യോഗദിനത്തിന്‍റെ ഭാഗമായി ചാവക്കാട് മുന്‍സിപ്പാലിറ്റി ആരോഗ്യ വിഭാഗം സംഘടിപ്പിച്ച പരിശീലന കളരി നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ എ മഹേന്ദ്രന്‍, എ സി ആനന്ദന്‍, എം ബി രാജലക്ഷമി, സബൂറ ബക്കര്‍ കൌണ്‍സിലര്‍മാരായ മഞ്ജു കൃഷണന്‍, പി ഡി സുരേഷ് ബാബു, ശാഹിദ മുഹമ്മദ്‌, ടി എ ഹാരിസ്, പി ഐ വിശ്വംഭരന്‍, ശാന്ത സുബ്രഹ്മണ്യന്‍, എ എച്ച് അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പതഞ്‌ജലി യോഗ അദ്ധ്യാപകന്‍ മോഹന്‍ മാസ്റ്റര്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. ഹോമിയോ ഡോക്ടര്‍ പ്രഭാകരന്‍, ആയുര്‍വേദ ഡോക്ടര്‍മാരായ റോനിഷ്, സി ബാലകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

planet fashion

ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത്, ആയുര്‍വേദ ഡിസ്പന്‍സറി, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്‌ട്ര യോഗദിന പരിപാടികള്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ആഷിത അധ്യക്ഷത വഹിച്ചു. ഡോ. എസ് സരിത, ഡോ. രാഗി വിജയന്‍, പഞ്ചായത്ത് മെമ്പര്‍ ഷൈനി ഷാജി എന്നിവര്‍ സംസാരിച്ചു.
ഡോക്ടര്‍മാരായ എം മാനസി, നവ്വല്‍ മുഹമ്മദ്‌, എസ് സരിത എന്നിവര്‍ ക്ലാസ്സെടുത്തു.

Haji’s pharma

Comments are closed.