mehandi new

അസഹിഷ്ണുത ഭരണകൂട ഭാഷ , ഇടതു ഭരണം ദൌത്യം നിര്‍വഹിക്കണം – എം ഐ അബ്ദുല്‍ അസീസ്‌

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : അസഹിഷ്ണുതയാണ് ഇന്നത്തെ ഭരണകൂട ഭാഷയെന്ന്‍  ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ എം. ഐ . അബ്ദുല്‍ അസീസ്. ആദര്‍ശം മാറാന്‍ പാടില്ലെന്ന് ശഠിക്കുന്നത് ആദര്‍ശപരമായി പാപ്പരായവരാണ്. ആദര്‍ശ സംവാദങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിവുള്ളവരാണ് ജനാധിപത്യ ജനതയെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. ആദര്‍ശം മാറ്റുകയല്ല, മാറുകയാണ് വേണ്ടത്. സൗഹാര്‍ദ്ദ പൂര്‍ണ്ണമായ ആശയ സംവാദം നടക്കണം
ഫാസിസത്തെ പ്രതിരോധിക്കും എന്ന് പറഞ്ഞാണ് കേരളത്തില്‍ ഇടതു ഭരണം അധികാരത്തില്‍ വന്നത്. ന്യൂനപക്ഷ സംരക്ഷണത്തില്‍ കേരള ഭരണകൂടം അതിന്റെ ബാധ്യത നിര്‍വഹിക്കണം. എന്‍ ഐ എ പേര് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഇരട്ട നീതിയാണ് ഇവിടെ നടപ്പിലാകുന്നത്. സംഘ് പരിവാര്‍ നേതാക്കള്‍ക്ക് വര്‍ഗീയത പ്രചരിപ്പിക്കും വിധം എന്തും പറയാമെന്ന അവസ്ഥയാണ്. നീതി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഇടതു ഭരണം ദൌത്യം നിര്‍വഹിക്കണം എന്നും അദ്ദേഹം പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare ad1

Comments are closed.