mehandi new

ഇറോം ശര്‍മിളയെ ഓണത്തിന് കേരളത്തിലേക്ക് ക്ഷണിച്ച് കൂനമൂച്ചിയിലെ കുട്ടികള്‍

fairy tale

irom sharmilaഗുരുവായൂര്‍: ഇറോം ശര്‍മിളയെ ഓണത്തിന് കേരളത്തിലേക്ക് ക്ഷണിച്ച് കൂനമൂച്ചിയിലെ കുട്ടികള്‍. കൂനമൂച്ചിയിലെ കുട്ടികളുടെ കൂട്ടായ്മയായ ശ്രേയസിന്റെ പ്രവര്‍ത്തകരാണ് ഇറോം ശര്‍മിളയെ ഓണത്തിന് കേരളത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഇറോം ശര്‍മിളയുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു. അധ്യാപകനായ പി.ജെ. സ്റ്റൈജു ഉദ്ഘാടനം ചെയ്തു. അമ്പിളി പീറ്റര്‍ ഇറോം ശര്‍മിളയുടെ സമരത്തെ കുറിച്ച് വിശദീകരിച്ചു. പി.എസ്.അനന്യ, ലെന, ഇവ, അമൃത, എല്‍ന, ആഗ്ന ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Macare 25 mar

Comments are closed.