mehandi banner desktop

ഇസാഫ് തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ; നാളെ ചാവക്കാട് ബീച്ചിൽ

fairy tale

​ചാവക്കാട്: തൃശ്ശൂർ ജില്ലയുടെ കായിക ഭൂപടത്തിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന പ്രഥമ ‘ഇസാഫ് തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ 2026’ ഫെബ്രുവരി ഒന്നിന് ചാവക്കാട് ബീച്ചിൽ നടക്കും. ഇസാഫ് ബാങ്ക്, ഇസാഫ് ഫൗണ്ടേഷൻ, ചാവക്കാട് സൈക്കിൾ ക്ലബ് എന്നിവർ സംയുക്തമായാണ് ഈ കായിക മാമാങ്കം സംഘടിപ്പിക്കുന്നത്.

planet fashion

​ഫെബ്രുവരി ഒന്നിന് പുലർച്ചെ 4 മണിക്ക് ചടങ്ങുകൾ ആരംഭിക്കും. 5:15-ന് സൂംബ ഡാൻസോടു കൂടിയ വാം-അപ്പിന് ശേഷം 5:30-ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ 21 കിലോമീറ്റർ ഹാഫ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. കളക്ടർ മാരത്തോണിൽ നേരിട്ട് പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. തുടർന്ന്  6:30-ന് ഇസാഫ് ബാങ്ക് സി.ഇ.ഒ പോൾ തോമസ് 10 കിലോമീറ്റർ റണ്ണും, 7 മണിക്ക് എ.സി.പി പ്രേമാനന്ദൻ 5 കിലോമീറ്റർ റണ്ണും ഫ്ലാഗ് ഓഫ് ചെയ്യും.

കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, പഞ്ചാബ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള അത്ലറ്റുകൾ മത്സരത്തിൽ പങ്കെടുക്കും. 16 വയസ്സു മുതൽ 70 വയസ്സിന് മുകളിലുള്ളവർ വരെ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കും.

പ്രൊഫഷണൽ അത്‌ലറ്റുകൾക്കായി 21 കി.മീ ഹാഫ് മാരത്തോൺ, കായിക പ്രേമികൾക്കായി. ​10 കി.മീ ലും 5 കി.മീലും റൺ,  കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേകം ഒരുക്കിയ 5 കി.മീ ഫാമിലി ഫൺ വാക്കത്തോൺ.

ജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനും ലഹരിമുക്തമായ ഒരു തലമുറയെ സൃഷ്ടിക്കുന്നതിനുമാണ് ഈ മാരത്തോൺ ലക്ഷ്യമിടുന്നതെന്ന് ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നഗരങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ‘ലിവബിൾ സിറ്റി’ പ്രോജക്ടിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

8:30-ന് ചാവക്കാട് ബീച്ചിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ എം.എൽ.എ എൻ.കെ. അക്ബർ, മുനിസിപ്പൽ ചെയർമാൻ എ എച് അക്ബർ, പ്രതിപക്ഷ നേതാവ് ഗോപപ്രതാപൻ തുടങ്ങിയവർ പങ്കെടുക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള ബിബ് (Bib) വിതരണം നാളെ മണ്ണുത്തിയിലുള്ള ഇസാഫ് ഹെഡ് ഓഫീസിലും മത്സരദിവസം പുലർച്ചെ ചാവക്കാട് ബീച്ചിലും നടക്കും. വാർത്താ സമ്മേളനത്തിൽ മാരത്തോൻ ജേഴ്സി പ്രകാശനം ചെയ്തു.

മാരത്തോൻ ചീഫ് കോർഡിനേറ്റർ മുനീർ വി എം, ട്രഷറർ വി സി ജഗൻ, മാർക്കറ്റിംഗ് കോർഡിനേറ്റർ സി എം ഷമീം അലി,  ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മറീന പോൾ, അസിസ്റ്റന്റ് ഡയറക്ടർ  സജി ഐസക്,  പ്രോഗ്രാംസ് മാനേജർ ഇസാഫ് ഫൗണ്ടേഷൻ എം പി  ജോർജ്, കൂടുതൽ വിവരങ്ങൾക്ക് കോസ്റ്റൽ മാരത്തോൻ ടീം – 9846855555/ 9946788344/ 9544451411.

Comments are closed.