mehandi new

ഇസ്‌ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം – വിദ്യാർത്ഥി പങ്കാളിത്വം കൊണ്ട് ശ്രദ്ദേയമായി ജി ഐ ഒ ജില്ലാ സമ്മേളനം

fairy tale

തൃപ്രയാർ : കോഴിക്കോട് പുസ്തക പ്രകാശന ചടങ്ങിൽ മുഖമന്ത്രി പിണറായി വിജയൻ ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ച് നോക്കി വായിച്ചത് നുണകൾ മാത്രമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ച് സാമാന്യബോധമില്ലാത്തതാണിതിനു കാരണം. തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ ജി.ഐ.ഒ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യയിലെ ഭീകര പ്രസ്ഥാനമായ ഹിന്ദുത്വയെ ഫാഷിസമെന്നു വിളിക്കാൻ  ആർജവമില്ലാത്ത പാർട്ടിയാണ് സി.പി.എം. അനീതി ചെയ്യുന്ന ഭരണാധികാരികളോട് നീതി സംസാരിക്കലാണ് ഇസ്‌ലാം. എകാധിപതികൾക്കെതിരെ എല്ലാ കാലത്തും ഇസ്‌ലാം പ്രതികരിച്ചിട്ടുണ്ട്. നീതിക്കു വേണ്ടിയുള്ള സമരത്തിൽ ഇസ്‌ലാമിന്റെ സാന്നിദ്ധ്യം വിപുലമാണെന്നും ശിഹാബ് പൂക്കോട്ടൂർ പ്രസ്താവിച്ചു. ജില്ലാ പ്രസിഡൻ്റ് ഇർഫാന ഫർഹത്ത് അധ്യക്ഷത വഹിച്ചു.

planet fashion

ഇസ്‌ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ  ജി.ഐ.ഒ. കേരള വൈസ് പ്രസിഡൻ്റ് ആഷിഖ ഷിറിൻ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് സി.ടി. ശുഹൈബ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. ജി.ഐ.ഒ. ജില്ലാ വൈസ് പ്രസിഡൻ്റ് പി.ജെ. നാജിയ സെക്രട്ടറിയേറ്റംഗം നസീഹ റഹ്മത്തലി എന്നിവർ പ്രമേയാവതരണം നടത്തി. ആർ.എസ്. വസീം, അഫീദ അഹ്മദ്, ഹാരിസ് നെന്മാറ,  ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് കെ.കെ. ഷാനവാസ്, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം  ജില്ലാ പ്രസിഡൻ്റ് ഹുദ ബിൻത് ഇബ്രാഹിം, റൈഹാന റസൽ, സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് അനീസ് ആദം, എസ്.ഐ.ഒ. ജില്ലാ പ്രസിഡൻ്റ് ബിലാൽ ശെരീഫ്,  എന്നിവർ സംസാരിച്ചു.  

ജില്ലാ സെക്രട്ടറി ഇസ്സത്ത് ആഷിയാന സ്വാഗതവും സമ്മേളന കൺവീനർ അബ്നം സാക്കിയ നന്ദിയും പറഞ്ഞു. തുടർന്ന് ദാന റാസിഖിൻ്റെ ഇശൽ മെഹ്ഫിലുമുണ്ടായിരുന്നു. 

ഫലസ്തീൻ സ്വാതന്ത്ര്യപോരാട്ടത്തിനും  തൂഫാനുൽ അഖ്സ രക്തസാക്ഷികൾക്കും അഭിവാദ്യം അർപ്പിച്ച് ഇസ്ലാമിക വിദ്യാർത്ഥിനികൾ അണിനിരന്ന ജി ഐ ഒ തൃശൂർ ജില്ലാ സമ്മേളന റാലി ഉജ്ജ്വലമായി. കഫിയ ചുറ്റിയും ഫലസ്തീൻ പതാകയേന്തിയും  ചിട്ടയായി അണിനിരന്ന വിദ്യാർത്ഥികൾ ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളും ഇസ്റായേൽ ഭീകരതക്കെതിരെയുള്ള മുദ്രാവാക്യങ്ങളും മുഴക്കി.

Ma care dec ad

Comments are closed.