mehandi new

അന്നു തണലായിരുന്നു.. ഇന്നു തണൽ തേടുന്നു – പാവറട്ടി ചുക്കുബസാറിലെ വഴിയമ്പലം നാശത്തിന്റെ വക്കിൽ

fairy tale

 പാവറട്ടി: ചുക്കുബസാറിലെ വഴിയമ്പലം നാശത്തിന്റെ വക്കിൽ. വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനും ദാഹമകറ്റുന്നതിനും തലച്ചുമട് ഇറക്കി വെയ്ക്കുന്നതിനുമുള്ള ഇടത്താവളങ്ങളായിരുന്നു വഴിയമ്പലങ്ങൾ . വർഷങ്ങൾക്കു മുമ്പ് ചക്കനാത്ത് പണംകെട്ടി തറവാട്ടുകാർ നിർമ്മിച്ചതാണ് ചുക്കുബസാറിലെ വഴിയമ്പലം. തലച്ചുമട് ഇറക്കി വിശ്രമിക്കുന്നതിനായി ഒരു ആൽത്തറയും ഇതിനോടു ചേർന്ന് ഉണ്ട്.

planet fashion

ഒറ്റമുറിയുള്ള ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര കേടുവന്നതിനാൽ ഓടുകൾ വീണ് പോയിട്ടുണ്ട്.   വഴിയമ്പല പരിസരം ഇപ്പോൾ കാടുപിടിച്ച നിലയിലാണ്. ൽ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുന്നത് നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് ചരിത്രകാരനായ റാഫി നീലങ്കാവിൽ അഭിപ്രായപ്പെട്ടു.

Ma care dec ad

Comments are closed.