mehandi banner desktop

ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഇരട്ടപ്പുഴ ഉദയാ വായനശാലയുടെ ആദരം

fairy tale

ചാവക്കാട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി നേടി വിജയിച്ച വായനശാലാ അംഗങ്ങളെ ഇരട്ടപ്പുഴ ഉദയാ വായനശാല ആദരിച്ചു. വായനശാലയിലെ അംഗങ്ങളായ പത്തുപേരാണ് വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാല് ജനപ്രതിനിധികൾക്കാണ് വായനശാലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.​ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം. മനാഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെക്കീന ബഷീർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഇരട്ടപ്പുഴ ഡിവിഷൻ അംഗം സി.വി. മുരളി, കടപ്പുറം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം സി. എസ്. രമണൻ, രണ്ടാം വാർഡ് അംഗം എം. എസ്. പ്രകാശൻ, പതിമൂന്നാം വാർഡ് അംഗം പി.വി. ദിലീപ് കുമാർ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.​

planet fashion

വായനശാല പ്രസിഡന്റ് ആച്ചിബാബു, സെക്രട്ടറി വലീദ് തെരുവത്ത്, നേതൃത്വ സമിതി കൺവീനർ ഷൈബി, കുമാരി ദിനേശൻ, ആച്ചി മോഹനൻ, ലൈബ്രേറിയൻ ജയദേവി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Comments are closed.