mehandi new

ജയിലും വെടിയുണ്ടയും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് നമ്മെ തടയില്ല – ആബിദ് ശൈഖ് വരണാസി

fairy tale

ചാവക്കാട്: ബാബരിക്കു ശേഷം അനവധി പള്ളികൾക്കു നേരെ കൈയേറ്റത്തിന് ശ്രമിക്കുന്ന മോദി – അമിത്ഷാമാരെ പൗരത്വ പ്രക്ഷോഭം ഓർമ്മപ്പെടുത്തുകയാണെന്ന് ആബിദ് ശൈഖ് വരണാസി. സോളിഡാരിറ്റി ചാവക്കാട് ബാബരി നഗറിൽ സംഘടിപ്പിച്ച ഹിന്ദുത്വ വംശീയതക്കെതിരെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കച്ചവടം നടത്താൻ വാടകക്ക് നൽകിയ മുറികളാണ് ഇപ്പോൾ കോടതി പൂജക്ക് വിട്ടുനൽകിയിരിക്കുന്നത്. 1991 വരെ അവിടെ പൂജ നടന്നിരുന്നെന്ന വ്യാജം കോടതിയും അംഗീകരിക്കുന്നത് നീതിയല്ല. നമ്മുടെ ഓർമയിലുള്ള കാര്യങ്ങളിൽ പോലും കള്ളം പറയുന്ന ഇക്കൂട്ടർ നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്നെന്ന് പ്രചരിപ്പിക്കുന്ന കാര്യങ്ങൾ കള്ളമാണെന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. പക്ഷേ, അനീതി തുടരാനാണ് ഭരണകൂടവും നീതിപീഠവും കരുതുന്നതെങ്കിൽ പൗരത്വ പ്രക്ഷോഭം ഓർമിപ്പിക്കുകയാണെന്നും ജയിലും വെടിയുണ്ടയും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് നമ്മെ തടയില്ലെന്നും അദ്ദേഹം പറഞ്ഞു.

Ma care dec ad

Comments are closed.