Header

വമ്പന്‍ സമ്മേളനത്തിനു അതിവമ്പന്‍ നഗരി – ശനിയാഴ്ച ചാവക്കാട് ജനസാഗരം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: 20000 പേര്‍ പങ്കെടുക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. ചാവക്കാട് നഗരത്തില്‍ ഇത്രയും പേര്‍ ഒരുമിക്കുന്നത് ചരിത്രമാകും. ‘ഇസ്‌ലാം സന്തുലിതമാണ്’ എന്ന വിഷയമുയര്‍ത്തി ശനിയാഴ്ച്ച ചാവക്കാട് നഗരസഭാ ബസ് സ്റ്റാന്‍്റ് പരിസരത്താണ് ജില്ലാ സമ്മേളനം നടക്കുന്നത്. ബസ് സ്റ്റാന്‍്റിനു കിഴക്ക് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വിശാലമായ മൈതാനിയിലാണ് മുഖ്യ വേദി ഒരുങ്ങുന്നത്. ബസ് സ്റ്റാന്‍്റിനു സമീപത്ത് പ്രദര്‍ശന സ്റ്റാളുകളും സമ്മേളന നഗരിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം നമസ്കാര സ്ഥലങ്ങളും കാന്‍്റിനും സജ്ജീകരിക്കുന്നുണ്ട്.
ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനും അതിന്‍്റെ വിവിധ മേഖലകളെക്കുറിച്ച് അടുത്തറിയാനും പ്രദര്‍ശന സ്റ്റാളുകളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച്ച വൈകിട്ട് നാലിനാണ് സമ്മേളനം ആരംഭിക്കുന്നത്.
നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മണത്തലയില്‍ 100 ബസുകള്‍ക്ക് നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ചേറ്റുവ റോഡിലും സമ്മേളന നഗരിയോടനുബന്ധിച്ചും വിശാലമായ പാര്‍ക്കിങ് സൗകര്യമുണ്ട്. ഗതാഗതം നിയന്ത്രിക്കാന്‍ 400 വളണ്ടിയര്‍മാരുടെ സേവനമുണ്ടായിരിക്കും. പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രി ഒരുക്കുന്ന മെഡിക്കല്‍ സഹായവും ആമ്പുലന്‍സ് സൗകര്യവും സമ്മേളന നഗരിയിലുണ്ടായിരിക്കും.
സമ്മേളനത്തിന്‍റെ ഭാഗമായി ജില്ലയിലൂടനീളം 16 ദിവസം നീണ്ടുനിന്ന വാഹന പ്രചരണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. 220 പ്രാദേശിക യൂണിറ്റുകളില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളും കുടുംബ സന്ദര്‍ശനങ്ങളും സംഘടിപ്പിച്ചതായി സംഘാടകര്‍ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ കെ ഷംസുദ്ധീന്‍, അസി.കണ്‍വീനര്‍ എ.വി ഹംസ, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍്റ് അഫീഫ് ബിന്‍ അലി, സംഘാടക സമിയിതിയംഗങ്ങളായ പി.ഒ അലിക്കുട്ടി, സലീം നൂര്‍ ഒരുമനയൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.