ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തില്‍ മണത്തല സ്കൂളില്‍ ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണത്തെക്കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു.
‘എല്ലര്‍ക്കും ഭവനം’ എന്ന ലക്ഷ്യത്തോടെ നഗരസഭയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.എ.വൈയിലുള്‍പ്പെട്ട 355 ഗുണഭോക്താക്കള്‍ക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ്ചെയര്‍പേഴ്സണ്‍ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. പ്രശസ്ത ആര്‍ക്കിടെക്ടും ഹാബിറ്റാറ്റിന്‍്റെ ഡയറക്ടറുമായ പത്മശ്രീ ജി. ശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. പാനല്‍ ബോര്‍ഡ് ഉപയോഗിച്ച് വീട് നിര്‍മ്മിക്കുന്നതിനെ പറ്റി കൊച്ചി ഫാക്ടിലെ എഞ്ചിനിയര്‍ ബി ദിനേശ് ക്ളാസെടുത്തു. നിര്‍മ്മാണ സാമഗ്രികളെ പറ്റിയുള്ള ഗുണഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മലബാര്‍ സിമന്‍്റ്സ് ഉദ്യോഗസ്ഥന്‍ ജോഷി വര്‍ഗ്ഗീസ് മറുപടി നല്‍കി.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷരായ എം.ബി രാജ ലക്ഷ്മി, സബൂറബക്കര്‍, എ. സി ആന്ദന്‍, കൗണ്‍സിലര്‍മാരായ കെ. കെ കാര്‍ത്യായനി ടീച്ചര്‍, ടി. എ ഹാരിസ്, നസീം അബു, ഷാഹിത മുഹമ്മദ്, സെക്രട്ടറി എം. കെ ഗിരീഷ്, അസി.എക്സി.എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.