മയക്കുമരുന്നിനെതിരെ ജനസഭ

വെളിയങ്കോട്: കേരളാ സംസ്ഥാന യുവജന ക്ഷേമബോർഡ് മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ജനകീയമായി സംഘടിപ്പിക്കുന്നതിനായി ജനസഭ നടത്തി. പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോ -ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയങ്കോട് സെന്ററിൽ നടന്ന ജനസഭ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്‌തു.

വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു. പൊന്നാനി എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂർ മുഖ്യാതിഥിയായിരുന്നു. വാർഡംഗം പി. വേണുഗോപാൽ, യുവജന ക്ഷേമബോർഡ് യൂത്ത് കോ -ഓഡിനേറ്റർ ഫാറൂഖ് വെളിയങ്കോട് എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ ബോധവത്‌കരണ ക്ലാസ്, പ്രതിജ്ഞ, ഗായകരായ ശിഹാബ് പാലപ്പെട്ടി, ശുഹൈബ് ജെറി എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്ന് എന്നിവ നടന്നു.
ഫോട്ടോ : – കേരളാ സംസ്ഥാന യുവജന ക്ഷേമബോർഡ് മയക്കുമരുന്നിനെതിരെ വെളിയങ്കോട് സെന്ററിൽ നടത്തിയ ജനസഭ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്യുന്നു

Comments are closed.