പ്രകൃതി വിഭവങ്ങളുമായി ജീവ ഗുരുവായൂരിന്റെ ഇഫ്താർ വിരുന്നും വിഷു-ഈസ്റ്റർ ആഘോഷവും

ഗുരുവായൂർ : റംസാൻ മാസത്തിൽ സഹോദര്യവും, സഹിഷ്ണുതയും, പരസ്പര സ്‌നേഹവും ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിൽ
ഇഫ്താർ വിരുന്ന് നടത്തി. ഹൈദ്ധവ, ക്രിസ്ത്യൻ മത വിഭാഗങ്ങളെ ഉൾപെടുത്തികൊണ്ട് വിഷു-ഈസ്റ്റർ ആഘോഷവും സംഘടിപ്പിച്ചു.

തികച്ചും പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉപയോഗിച്ച് കൃത്രിമ നിറങ്ങൾ, വറ്റൽ മുളക്, മല്ലി, വാളൻ പുളി, പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കിയാണ് വിഭവങ്ങളെല്ലാം തയ്യാറാക്കിയത്.
ഡോ. പി. എ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജീവ പ്രസിഡന്റ് അഡ്വ. അന്നജാൻസി അധ്യക്ഷത വഹിച്ചു.
മുതുവട്ടൂർ മഹല്ല് ഖാദി സുലൈമാൻ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. യോഗാചാര്യൻ ചന്ദ്രൻമാഷ് മുഖ്യാതിഥിയായി. അഡ്വ. രവിചങ്കത്ത്, പി. ഐ. സൈമൺ മാസ്റ്റർ, കെ കെ ശ്രീനിവാസൻ, അസ്‌കർ കൊളമ്പോ തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.