ദേശഭക്തിയിൽ ഡോൺബോസ്‌കോ ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട / ജില്ലാ കലോത്സവ നഗരി : പൂർവ്വ വിദ്യാർത്ഥിയുടെ ശിക്ഷണത്തിൽ ദേശഭക്തി ഗാനത്തിൽ ഡോൺബോസ്‌കോ ഇരിങ്ങാലക്കുട വീണ്ടും. ഹൈസ്‌കൂൾ വിഭാഗം ദേശഭക്തി ഗാന മത്സരത്തിലാണ് വിജയികളായത്. പൂർവ്വ വിദ്യാർത്ഥിയായ അഭിനന്ദ് വി നായരുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ തുടർച്ചയായി വിജയം കൊയ്യുന്നത്. ആറു വർഷമായി അഭിനന്ദ് വിദ്യാർത്ഥികൾക്ക് ദേശഭക്തി ഗാനം, സംഘഗാനം, വൃന്ദവാദ്യം എന്നിവയിൽ പരിശീലനം നൽകുന്നു. സ്കൂൾ കലോത്സവങ്ങളിൽ ശാസ്ത്രീയ സംഗീതത്തിൽ സംസ്ഥാന തല മത്സരങ്ങളിലെ താരമായിരിന്നു അഭിനന്ദ്.

ഹയർ സെക്കണ്ടറി വിഭാഗം ദേശഭക്തി ഗാനത്തിൽ തൃശ്ശൂർ സീക്രെട് ഹാർട്ട് സ്‌കൂളാണ് വിജയികൾ.

Comments are closed.