ചാവക്കാട്:  കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട്ട് പ്രതിഷേധദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം എസ്.ടി.യു. സംസ്ഥാന സെക്രട്ടറി പി.എ. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ അധ്യക്ഷനായി. ടി.ടി. ശിവദാസ്, എം.എസ്. ശിവദാസ്, പി.എം. ഹംസക്കുട്ടി, കെ.എം. അലി, തോമസ് ചിറമ്മല്‍, ഉണ്ണികൃഷ്ണന്‍, കെ.വി. മുഹമ്മദ്  എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ :സംയുക്ത ട്രേഡ് യൂണിയന്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട്ട് നടത്തിയ പ്രതിഷേധദിനാചരണം  എസ്.ടി.യു. സംസ്ഥാന സെക്രട്ടറി പി. എ. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു