mehandi new

കെ ആർ മോഹനൻ അനുസ്മരണം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : പ്രമുഖ ചലച്ചിത്ര സംവിധായകനും, ദേശീയ പുരസ്കാര ജേതാവുമായ കെ ആർ മോഹനന്റെ എട്ടാം ചരമ വാർഷികത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.  കെ ആർ മോഹനൻ സ്മൃതി സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എം ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

planet fashion

കവിയും സാഹിത്യ നിരൂപകനുമായ വി മോഹന കൃഷ്ണൻ, ചലച്ചിത്ര നിരൂപകൻ  സൈനുൽ ഹുക്മാൻ, കെ മോഹൻദാസ്, വേണു എടക്കഴിയൂർ, കരീം അരിയന്നൂർ എന്നിവർ സംസാരിച്ചു. കെഎച്ച് സലാം സ്വാഗതവും പ്രിയ മനോഹരൻ നന്ദിയും പറഞ്ഞു.

Comments are closed.