ചാവക്കാട്: ലോക് ഡൗൻ പാശ്ചാത്തലത്തിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നത് മൂലം കച്ചവടക്കാരിൽ നിന്നും വാടക വാങ്ങേണ്ടതില്ലന്ന് കടപ്പുറത്തെ ഭൂരിഭാഗം കെട്ടിട ഉടമകളും തീരുമാനിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റ് ഭാരവാഹികൾ കെട്ടിട ഉടമകളോട് വാടക ഒഴിവാക്കാൻ അഭ്യർത്ഥന നടത്തിയിരുന്നു,
കേരള സർക്കാറിന്റേയും, കേരള ബിൽഡിംഗ്‌ അസോസിയേഷന്റേയും അഭ്യർത്ഥനയും ഈ സാന്ത്വന പ്രവർത്തനത്തിന് പ്രചോദനമായി.
ഈ നന്മ പ്രവർത്തിച്ച കെട്ടിട ഉടമകളെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റ് അഭിനന്ദിച്ചു.
കെട്ടിട ഉടമകളെ അനുമോദിക്കുമെന്ന്
യൂണിറ്റ്‌ പ്രസിഡന്റ്‌ വി യു ഹുസ്സയിൻ, ജനറൽ സെക്രട്ടറി സി. ബി. ഹാരീസ്സ്‌ എന്നിവർ പറഞ്ഞു