കടപ്പുറം പഞ്ചായത്ത് ഹരിത കർമ്മസേന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനക്ക് മാലിന്യം ശേഖരിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് വാങ്ങിയ പുതിയ ഗുഡ്സ് വാഹനം നിരത്തിലറക്കി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിഎം മനാഫ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ടാണ് വാഹനം പുറത്തിറക്കിയത്.
നിലവിൽ പ്ലാസ്റ്റിക് മാലിന്യം മാത്രമായിരുന്നു ഹരിത കർമ്മസേന ശേഖരിച്ചിരുന്നത്.ഇനി മുതൽ ഓരോ മാസം ടൈം ടേബിൾ പ്രകാരം ചെരുപ്പ്, തുണികൾ, ഇ മാലിന്യങ്ങൾ, കുപ്പിച്ചില്ല് തുടങ്ങിയവ കൂടി ശേഖരിച്ചു തുടങ്ങും.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന ബഷീർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹസീറ ശിഹാബ്, പിവി ദിലീപ്കുമാർ, സെക്രട്ടറി സിഎം സുഹാസ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ, എച്ച്ഐ അമൽജിത്ത്, ജനപ്രതിനിധികളായ രമണൻ, ഷെജി, നജില നജീബ്, സുമിന അജ്മൽ, റാഹില വഹാബ്, എകെ മുനീർ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.