mehandi banner desktop
Chavakkad online

ഗോപാലകൃഷ്‍ണന്റെ വിദ്വേഷ പരാമർശം: എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

Ft

എറണാകുളം: ഗുരുവായൂർ എൻ ഡി എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ അത് സമൂഹത്തിലും രാജ്യത്തും ഉണ്ടാക്കുന്ന ആഘാതം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങളിൽ എന്തുകൊണ്ട് കർശന നടപടി ഉണ്ടാകുന്നില്ലെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ (MCC) നിയമപരമായ പ്രസക്തി എന്താണെന്നും കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞു. വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും സ്ഥാനാർഥിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.കെ.എസ്.യു ജില്ലാ നേതാവ് ഗോകുൽ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരാതിയിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കാൻ കമ്മീഷന് നിർദേശം നൽകിയത്. ഗുരുവായൂരിൽ 50 വർഷമായി ഹിന്ദു എം.എൽ.എ ഇല്ലെന്നതടക്കമുള്ള ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയാണ് വിവാദമായത്.

Jan oushadi

Comments are closed.