കടപ്പുറം ഗ്രാമത്തിന്റെ സ്വന്തം വൈദ്യർ സുഭദ്ര വിടപറഞ്ഞു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
കടപ്പുറം : കടപ്പുറം ഗ്രാമത്തിന്റെ സ്വന്തം വൈദ്യർ യാത്രയായി. ആധുനിക ചികിത്സാരീതികൾ വേണ്ടത്ര പുരോഗമിക്കാത്ത കാലത്ത് ഈ ഗ്രാമത്തിലെ ആയിരങ്ങൾക്ക് രോഗ ശാന്തി നൽകിയിരുന്ന സുഭദ്ര(98) വൈദ്യർ നമ്മോട് വിടപറഞ്ഞു. പരേതനായ ആറു കെട്ടി ഗോപാൽ ദാസിന്റെ ഭാര്യയാണ് സുഭദ്ര.
മുൻ തലമുറയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറെ വിശ്വാസവും സ്നേഹവും ഉണ്ടായിരിന്ന എല്ലാ വിഭാഗം ജനങ്ങളും ആദരിക്കുന്ന വ്യക്തിത്വവുമായിരിന്നു അവരുടേത്. കടപ്പുറത്തെ മത്സ്യ തൊഴിലാളികളുടേയും, പാവപ്പെട്ടവരുടേയും ചികിത്സാ രംഗത്തെ അത്താണിയായിരുന്നു. മുൻ കാലത്ത് കടപ്പുറം ഗവ. സ്ക്കൂളിൽ പഠിച്ചിരുന്ന കുട്ടികളോട് അവരുടെ വീട്ടുകാർ പറയും രാവിലെ സ്കൂളിനടുത്തുള്ള വൈദ്യരുടെ വീട്ടിൽ കഷായത്തിനു ഓർഡർ നൽകാൻ. വൈകീട്ട് കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോഴേക്കും വൈദ്യരും സഹായിയായിരുന്ന ഏക മകൾ സതിയും കൂടെ മരുന്നുകളും കഷായ കൂട്ടും ശരിയാക്കി വെച്ചിട്ടുണ്ടാവും.
ദൈവം വൈദ്യരുടെ ആത്മാവിന്ന് നിത്യ ശാന്തി നൽകട്ടെ.
മക്കൾ: ഷൺമുഖൻ വൈദ്യർ, അയ്യപ്പദാസ്, സതി. മരുമക്കൾ : രാഘവൻ, പുഷ്പ, സുഷമ.
ശവ സംസ്ക്കാരം ഇന്ന് ( തിങ്കൾ ) രാവിലെ കാലത്ത് 11 മണിക്ക് മകൾ സതിയുടെ പുവ്വത്തൂരിലുള്ള വസതിയിൽ.
ഉമ്മർ കുഞ്ഞി ( കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് )
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.