mehandi new

കടപ്പുറം തീരോത്സവം 2025ലോഗോ പ്രകാശനം ചെയ്തു

fairy tale

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2025 ജനുവരി 11 മുതൽ 20 വരെ തൊട്ടാപ്പ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന തീരോത്സവം ലോഗോ പ്രകാശനം പ്രശസ്ത ഗാനരചയിതാവ് ബികെ ഹരിനാരായണൻ നിർവ്വഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസിരിയ മുസ്താഖലി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ വിപി മൻസൂർഅലി, ശുഭ ജയൻ, സംഘാടക സമിതി ഭാരവാഹികളായ നാസർ ബ്ലാങ്ങാട്, സൈദ്മുഹമ്മദ്‌ പോക്കാകില്ലത്ത്, സക്കീർ കള്ളാമ്പി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി. ആർ ഇബ്രാഹിം, എ.വി അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.

planet fashion

കടപ്പുറം സ്വദേശി പ്രവാസി കലാകാരൻ കെ വൈ ഫൈസൽ അബുദാബിയാണ് തീരോത്സാവ ലോഗോ രൂപകല്പന ചെയ്തത്. ഫൈസലിനെ കടപ്പുറം പഞ്ചായത്ത്‌ ബീച്ച് ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിക്കും.

Comments are closed.