ചാവക്കാട്: സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖദീജ ജന്നത്ത്. കോഴിക്കോട് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും സോഫ്റ്റ് ബോൾ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി പെരുമ്പിലാവ് അൻസാർ സ്കൂൾ ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിനി ഖദീജ ജന്നത്ത്. ഒരുമനയൂർ വില്യംസ് പുതിയ വീട്ടിൽ രാമനത്ത് അബ്ദുൾ ലത്തീഫ് നഷീദ ദമ്പതികളുടെ മകളാണ് ഖദീജ ജന്നത്ത്.
ഖദീജ ജന്നത്തിനെ വെൽഫെയർ പാർട്ടി വില്യംസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ, വില്യംസ് യൂണിറ്റ് ട്രഷറർ പി പി റഷീദ് എന്നിവർ വീട്ടിൽ ചെന്ന് കണ്ട് പുരസ്‌കാരം നൽകി അനുമോദിച്ചു.
Comments are closed.