കടപ്പുറം പഞ്ചായത്ത് ബീച്ച് ഫെസ്റ്റ് തീരോത്സവം 2025 -പോസ്റ്റർ പ്രകാശനം ചെയ്തു
കടപ്പുറം: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2025 ജനുവരി 11 മുതൽ 20 വരെ തൊട്ടാപ്പ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന തീരോത്സവം പോസ്റ്റർ പ്രകാശനം സംഘാടക സമിതി ഭാരവാഹികളും അംഗങ്ങളും ചേർന്ന് നിർവ്വഹിച്ചു. കടപ്പുറം ബികെസി തങ്ങൾ ഹാളിൽ നടന്ന ചടങ് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹസീന താജുദ്ധീൻ, വിപി മൻസൂർഅലി, ശുഭ ജയൻ മെമ്പർമാരായ ടിആർ ഇബ്റാഹീം, അഡ്വ. മുഹമ്മദ് നാസിഫ്, സുനിത പ്രസാദ്, സംഘാടക സമിതി ഭാരവാഹികളായ പിവി ഉമ്മർകുഞ്ഞി, ബികെ സുബൈർ തങ്ങൾ, അഹമ്മദ് മുഈനുദ്ധീൻ, സൈദുമുഹമ്മദ് പോക്കാകില്ലത്ത്, സക്കീർ കള്ളാമ്പി, ഹനീഫ തെക്കൻ, ആർടി ഇസ്മായിൽ, ശറഫുദ്ധീൻ മുനക്കക്കടവ്, ആർടി ജലീൽ, പിവി ദിലീപ്കുമാർ, ആസിഫ് വാഫി എന്നിവർ സംബന്ധിച്ചു.
കാർണിവലും സ്റ്റേജ് ഷോകളും സാംസ്കാരിക സദസ്സും പ്രദർശന സ്റ്റാളുകളും കലാ കായിക മത്സരങ്ങളും തുടങ്ങി വിവിധങ്ങളായ പരിപാടികൾ തീരോത്സവത്തിന്റെ ഭാഗമായി നടക്കും.
Comments are closed.