mehandi new

കടപ്പുറം സൺ‌ഡേ ക്രിക്കറ്റേഴ്സ് ലീഗ് സീസൺ ഫോർ ചാമ്പ്യൻമാരായി റേഞ്ച്ഴ്‌സ് ഇലവൻ

fairy tale

കടപ്പുറം: മൂന്നു ആഴ്ചകൾ നീണ്ടുനിന്ന സൺ‌ഡേ ക്രിക്കറ്റേഴ്സ് ലീഗിന് സമാപനമായി. ഫൈനൽ മത്സരത്തിൽ റൈന സ്ട്രൈക്കർസിനെ റേഞ്ച്ഴ്‌സ് ഇലവൻ പരാജയപ്പെടുത്തി സീസൺ ഫോർ ചാമ്പ്യൻമാരായി. ഫൈനലിലെ മികച്ച താരമായി റേഞ്ച്ഴ്സ് ഇലവനിലെ സനിയെ തിരഞ്ഞെടുത്തു. ലീഗിലെ മികച്ച താരമായി റൈന സ്ട്രൈക്കർസിലെ ലത്തീഫിനെയും തിരഞ്ഞെടുത്തു. 

സമാപന സമ്മേളനം  ഗുരുവായൂർ എം എൽ എ  എൻ.കെ. അക്ബർ നിർവഹിച്ചു. വാർഡ് മെമ്പർമാരായ സാലിഹ ശൗകത്ത്, മുഹമ്മദ് മാഷ്, അഡ്വ. നാസിഫ് എന്നിവർ ആശംസകൾ അറിയിച്ചു. ഫൈനലിന്റെ ഭാഗമായി പാലിയേറ്റീവ് കെയറിലേക് വീൽ ചെയർ കൈമാറി.  പഞ്ചായത്തിലെ ഹരിത കർമ്മസേനയ്ക് മാസ്കും ഗ്ലൗസും നൽകി. സംസ്ഥാന തലത്തിൽ ഫുട്ബോൾ കിരീടം നേടിയ പഞ്ചായത്തിലെ കളിക്കാരെ ചടങ്ങിൽ ആദരിച്ചു.  തുടർന്ന് നാട്ടുകാരുടെ കലാപരിപാടികളും അരങ്ങേറി. സൺ‌ഡേ ക്രിക്കറ്റേഴ്സ് ഭാരവാഹികൾ ആയ ഷിബിലി, ആഷിക്,  ഫർഷാദ്, ആബിദ് എന്നിവർ  നേതൃതം നൽകി.

planet fashion

Comments are closed.