mehandi new

കമലാ സുറയ്യ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”1_3″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”#b0d88a” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Kamala Das has received many awards for her literary contribution, including:
Nominated and shortlisted for Nobel Prize in 1984.[11]
Asian Poetry Prize-1998
Kent Award for English Writing from Asian Countries-1999
Asian World Prize-2000
Ezhuthachan Award-2009
Sahitya Academy Award-2003
Vayalar Award2001
Kerala Sahitya Academy Award-2005
Muttathu Varkey Award[12]
[edit]Bibliography

English
1964: The Sirens (Asian Poetry Prize winner)
1965: Summer in Calcutta (poetry; Kent’s Award winner)
1967: The Descendants (poetry)
1973: The Old Playhouse and Other Poems (poetry)
1976: My Story (autobiography)
1977: Alphabet of Lust (novel)
1985: The Anamalai Poems (poetry)
1992: Padmavati the Harlot and Other Stories (collection of short stories)
1996: Only the Soul Knows How to Sing (poetry)
2001: Yaa Allah (collection of poems)
Malayalam
1964: Pakshiyude Manam (short stories)
1966: Naricheerukal Parakkumbol (short stories)
1968: Thanuppu (short story, Sahitya Academi award)
1987: Balyakala Smaranakal (Childhood Memories)
1989: Varshangalkku Mumbu (Years Before)
1990: Palayan (novel)
1991: Neypayasam (short story)
1992: Dayarikkurippukal (novel)
1994: Neermathalam Pootha Kalam (novel, Vayalar Award)
1996: Chekkerunna Pakshikal (short stories)
1998: Nashtapetta Neelambari (short stories)
2005: Chandana Marangal (Novel)
2005: Madhavikkuttiyude Unmakkadhakal (short stories)2x
2005: Vandikkalakal (novel)

[/et_pb_text][/et_pb_column][et_pb_column type=”1_3″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

കേരളത്തിലെ പ്രമുഖ നായര്‍തറവാടുകളിലൊന്നാണ് ചാവക്കാട് താലൂക്കിലെ പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് കുടുംബം. അവിടെ മാതൃഭൂമി മാനേജിങ്ങ് എഡിറ്ററായിരുന്നു വി.എം.നായരുടെയും പ്രശസ്ത കവയത്രി ബാലാമണിയമ്മയുടെയും മകളായി 1934 മാര്‍ച്ച്‌ 31നു മാധവിക്കുട്ടി ജനിച്ചു. അന്ന് അച്ഛന്‍ കല്‍ക്കത്തയില്‍ വാല്‍ ഫോഡ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. മലയാളസാഹിത്യത്തില്‍ ഏറെ ശ്രദ്ധേയനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മയുടെ അമ്മാവനാണ്.
ആമി എന്ന ഓമനപേരിലാണ് അവര്‍ വിളിക്കപ്പെട്ടിരുന്നത്. മാതാപിതാക്കളോടോന്നിച്ചു കല്‍ക്കത്തയിലായിരുന്നതിനാല്‍ മൂന്നാം ക്ലാസ്‌ വരെ പഠിച്ചത് അവിടത്തെ സെന്‍റ് സെസിലിയാസ് സ്കൂളിലാണ്. രണ്ടാം ലോകയുദ്ധമായതിനാല്‍ നാട്ടിലേക്ക്‌ തിരിച്ചുവന്ന് പുന്നയൂര്‍ക്കുളം രാമ രാജ ഹിന്ദു എലിമെന്‍റ്റി സ്കൂളില്‍ ചേര്‍ന്നു. തുടര്‍ന്ന് തൃശ്ശൂരിലെ സെന്‍റ് ജോസഫ്‌ ലാറ്റിന്‍ കോണ്‍വെന്‍റ്ലും പിന്നീട് കല്‍ക്കത്തയിലെ സെന്‍റ് ജോണ്‍സ് ഡയോസിയന്‍ സ്കൂളിലും പഠനം തുടര്‍ന്നു. എങ്കിലും ഹൈസ്കൂള്‍തലം മാത്രമെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചുള്ളൂ.
1949 ഫെബ്രുവരി അഞ്ചിന് പതിനഞ്ചാം വയസ്സില്‍ വിവാഹിതയായി. ഐ.എം.എഫ്. സീനിയര്‍ കണ്‍സള്‍ട്ടണ്ടും റിസര്‍വ്‌ ബാങ്ക് ഡയറക്ടറുമായിരുന്ന മാധവദാസാണ് ഭര്‍ത്താവ്. 1922ല്‍ ഭര്‍ത്താവ് മരണമടഞ്ഞു. പിന്നീട് 1994ല്‍ കൊച്ചിയിലേക്ക്‌ താമസം മാറ്റി. അവിടെവെച്ചാണ് 1999 ഡിസംബര്‍ 11ന് ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചത്.
എം.ഡി. നാലപ്പാട്ട്, ചിന്നന്‍ ദാസ്‌, ജയസൂര്യ എന്നിവര്‍ മക്കളും ലക്ഷ്മിയും ദേവിയും മരുമക്കളുമാണ്.
ഔപചാരിക വിദ്യാഭ്യാസം കുറവാണെങ്കിലും കനഡയിലെ കോണ്‍കോര്‍ഡിയ യൂണിവേഴ്സിറ്റി, അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റി, ജമൈക്കയിലെ കിംഗ്‌സ്റ്റെണ്‍ യൂണിവേഴ്സിറ്റി, ജര്‍മ്മനിയിലെ എസ്സെന്‍ യൂണിവേഴ്സിറ്റി, ലൂയിസ് വര്‍ഗ് യൂണിവേഴ്സിറ്റി,ആസ്ത്രേലിയയിലെ മൊണാഷ് യൂണിവേഴ്സിറ്റി, ഹര്‍ദലി യൂണിവേഴ്സിറ്റി,സിങ്കപ്പൂര്‍ യൂണിവേഴ്സിറ്റി തുടങ്ങി ഒട്ടേറെ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. അവര്‍ സന്ദര്‍ശിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്ത സര്‍വ്വകലാശാലകള്‍ നിരവധിയത്രേ.
ഇലസ്ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി പ്രസിഡന്‍റ്, കേരള ഫോറസ്ട്രി ബോര്‍ഡ്‌ ചെയര്‍മാന്‍, ഫെമിന പോയട്രി എഡിറ്റര്‍, പോയറ്റ്‌ മാസിക എഡിറ്റര്‍, കേരള സാഹിത്യ അക്കാദമി വൈസ്‌ ചെയര്‍പേഴ്സണ്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. കണ്ണൂര്‍ വാഴ്സിറ്റി ഫാക്കല്‍റ്റി അംഗത്വവും കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു.
1984ല്‍ സ്വീഡിഷ്‌ അക്കാദമിയുടെ നോബല്‍ പ്രൈസിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. കമലാദാസ്‌ എന്ന പേരില്‍ നാലായിരത്തിലേറെ സൈറ്റുകളില്‍ സുരയ്യയെകുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാണ്. മാധവിക്കുട്ടി എന്ന പേരില്‍ പത്തോളം സൈറ്റുകളും കമലാ സുറയ്യ എന്ന പേരില്‍ അമ്പതോളം സൈറ്റുകളും. ഫ്രാങ്ക് ഫര്‍ട്ട് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ അവരുടെ ശബ്ദം റെക്കോര്‍ഡ്‌ ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.
തൃശൂരില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പത്താംവയസ്സിലാണ് ആദ്യകഥ എഴുതുന്നത്. നാലപ്പാട്ട് കമല എന്ന പേരിലാണ് ആദ്യം കഥ എഴുതിയിരുന്നത്. പിന്നീട് മലയാളത്തില്‍ മാധവിക്കുട്ടി, ഇംഗ്ലീഷില്‍ കമലാദാസ്‌ എന്നീ പേരുകളില്‍ എഴുതി. ഇസ്ലാം ആശ്ലേഷിച്ചതോടെ വെട്ടിത്തിളങ്ങുന്ന പ്രഭാത നക്ഷത്രത്തിന്‍റെ പേര് സ്വീകരിച്ച് കമലാ സുറയ്യയായി.
നരിച്ചീറുകള്‍ പറക്കുമ്പോള്‍, തരിശുനിലം, എന്‍റെ സ്നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്, രാജാവിന്‍റെ പ്രേമഭാജനം, നഷ്ട്ടപ്പെട്ട നീലാംബരി,പലായനം, സ്വാതന്ത്ര്യ സമരസേനാനിയുടെ മകള്‍, നെയ്‌പ്പായസം, ജാനുവമ്മ പറഞ്ഞ കഥ തുടങ്ങിയ കഥാസമാഹാരങ്ങള്‍ മലയാളത്തിലെ എക്കാലത്തെയും മനോഹരങ്ങളായ സൃഷ്ട്ടികളായി പരിലസിക്കുന്നു. മാനസി, ചന്ദനമരങ്ങള്‍, കടല്‍ മയൂരം, മാധവിക്കുട്ടിയുടെ പ്രണയ നോവലുകള്‍, അമാവാസി (കെ.എല്‍.മോഹന വര്‍മയുമൊത്ത്), വണ്ടിക്കാളകള്‍ തുടങ്ങിയ നോവലുകള്‍ അവരുടെ കഥകളോളം മഹത്തായി അറിയപ്പെട്ടില്ലെങ്കിലും കമലയെന്ന പ്രതിഭയുടെ വിരല്‍സ്പര്‍ശമേറ്റവയെന്ന നിലയില്‍ അവയും വായനസൗകുമാര്യം പുലര്‍ത്തി. ‘എന്‍റെ കഥ’യുടെ ഒച്ചപ്പാടുകള്‍ക്ക്ശേഷം അവര്‍ ആത്മകഥയുടെയും ഓര്‍മയുടെയും ഒരു ലോകം തന്നെ തുറന്നിട്ടിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ‘നീര്‍മാതളം പൂത്തക്കാലം’ ടെലിവിഷന്‍ സീരിയലായും ശ്രദ്ധ നേടി. കൂടാതെ, വര്‍ഷങ്ങള്‍ക്കു മുമ്പ്, ബാല്യകാല സ്മരണകള്‍, ഡയറിക്കുറിപ്പുകള്‍, ഒറ്റയടിപ്പാത എന്നിവയും മലയാളത്തിലെ പ്രിയപ്പെട്ട അനുഭവസ്മരണകളായി. സമ്മര്‍ ഇന്‍ കല്‍ക്കത്തയ്ക്ക് ശേഷം ദി ഡിസ്റ്റ്ന്‍സ്‌ (1967), ഓള്‍ഡ്‌ പ്ലേ ഹൗസ്‌ ആന്‍റ് അദര്‍ പോയംസ് (1983), കളക്റ്റട് പോയംസ്(1983), ആല്‍ഫബെറ്റ്‌ ഓഫ് ലെസ്റ്റ്‌ തുടങ്ങിയവയാണ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച കവിതാ പുസ്തകങ്ങള്‍.

[/et_pb_text][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

പകര്‍പ്പ്‌: കമലാ സുരയ്യ – സഫലമായ സ്നേഹാന്വേഷണം
– ഷെയ്ഖ് മുഹമ്മദ്‌ കാരക്കുന്ന്‍

[/et_pb_text][/et_pb_column][et_pb_column type=”1_3″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”#eeef9e” use_border_color=”off” border_color=”#ffffff” border_style=”solid”]

Kamala Suraiyya (formerly known as Kamala Das)
BornMarch 31, 1934
Punnayurkulam, Malabar District, Madras Presidency, British India
DiedMay 31, 2009 (aged 75)
Pune, Maharashtra, India
Pen nameMadhavikkutty
OccupationPoet, short story writer
NationalityIndian
GenresPoetry, Short story
Notable award(s)Ezhuthachchan Puraskaram, Vayalar Award, Sahitya Akademi Award, Asan World Prize, Asian Poetry Prize, Kent Award
Spouse(s)Madhava Das

[/et_pb_text][/et_pb_column][/et_pb_row][/et_pb_section][et_pb_section fullwidth=”on” specialty=”off” admin_label=”Section”][/et_pb_section]

Ma care dec ad

Comments are closed.