കഞ്ചാവ് വില്‍പ്പന – യുവാവിനെ വെട്ടിയ കേസില്‍ പതിനാറുകാരന്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് പിടികൂടി
ചാവക്കാട്: കടപ്പുറത്ത് കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് അധികൃതര്‍ക്ക് വിവിരം നല്‍കിയെന്ന വൈരാഗ്യത്തില്‍ യുവാവിനെ വെട്ടിയ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.
തിരുവത്ര ചാലില്‍ ഷഫീഖ് (27), മണത്തല പരപ്പില്‍ താഴം കേരന്‍്റകത്ത് ഷജീര്‍ (22), പാലയൂര്‍ തെരുവത്ത് വീട്ടില്‍ റിംഷാദ് ഫൈസല്‍ (20) എന്നിവരുള്‍പ്പടെ നാല് പേരെയാണ് ചാവക്കാട് എസ്.ഐ എം.കെ രമേഷ്, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച കടപ്പുറം അഞ്ചങ്ങാടി മൂസാ റോഡ് സ്രാങ്കിന്‍്റകത്ത് സിദ്ധീഖിന്റെ മകന്‍ നൗഫലിനാണ് (24) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ മുളങ്കുന്നത്ത് കാവ് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം മൂന്നരയോടെ തൊട്ടാപ്പ് ആനന്ദവാടിയില്‍ വെച്ചാണ് സംഭവം. നൗഫല്‍ ബൈക്കില്‍ അഞ്ചങ്ങാടി ഭാഗത്തേക്ക് പോകുന്നതിനിടയില്‍ നാലംഗ സംഘം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. കേസിലെ പ്രധാന പ്രതി ഷഫീഖാണ്. ഇയാളെ സഹായിക്കാനാണ് മറ്റുള്ളവര്‍ ഒപ്പം കൂടിയത്. നൗഫലിനെ വെട്ടിയത് ഷഫീഖാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ബന്ധുവീട് അഞ്ചങ്ങാടിയിലാണ്. മേഖലയില്‍ വ്യാപകമായി കഞ്ചാവ് എത്തിക്കുന്നത് ഇയാളാണെന്ന് നൗഫല്‍ അധികൃതരെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമത്തിനു പിന്നിലെന്നും നൗഫല്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തിനു ശേഷം ബംഗളൂരിലേക്ക് കടന്ന പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് ഗുരുവായൂരിലത്തെിയെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ചാവക്കാട് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍ എന്‍.പി സന്തോഷ്കുമാര്‍, സി.പി.ഒമാരായ ലോഫിരാജ്, കെ.പി ശ്യാംകുമാര്‍, ഷജീര്‍ എന്നിവരാണ് പ്രിതകളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതികളില്‍ ഷഫീഖ്, ഷജീര്‍, റിംഷാദ് എന്നിവരുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
Comments are closed.