mehandi new

കഞ്ചാവ് വില്‍പ്പന സംഘം യുവാവിനെ ആക്രമിച്ചതായി പരാതി

fairy tale

പുന്നയൂര്‍: അധികൃതര്‍ക്ക് വിവരം നല്‍കുന്നുവെന്നാരോപിച്ച് തെക്കേപുന്നയൂരില്‍ കഞ്ചാവ് വില്‍പ്പന സംഘം യുവാവിനെ ആക്രമിച്ചതായി പരാതി.
തെക്കെപുന്നയൂര്‍ സ്വദേശി കരിപ്പാലിയില്‍ മജീദിനെയാണ് (34) മൂന്നംഗ സംഘം ആക്രമിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. ചാവക്കാട് താലൂക്കാളുപത്രിയില്‍ പ്രാഥമിക ചികിത്സക്കു ശേഷം മജീദ് അക്രമികള്‍ക്കെതിരെ വടക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മേഖലയില്‍ കഞ്ചാവ് വില്‍ക്കുന്ന സംഘത്തോടൊപ്പം നാട്ടിലെ യുവാക്കള്‍ കൂട്ടുകൂടുന്നത് മജീദും സുഹൃത്തുക്കളും വിലക്കുന്നുവെന്നും കഞ്ചാവ് മയക്കുമരുന്ന് വില്‍പ്പനയെക്കുറിച്ച് പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം നല്‍കുന്നുവെന്നും ആരോപിച്ചാണ് മര്‍ദ്ദനമെന്ന് മജീദ് പറഞ്ഞു. പുന്നയൂര്‍ മേഖലയില്‍ കഞ്ചാവ് സംഘം വിലസുന്നതായി നിരവധി പരാതികളുയര്‍ന്നിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം മേഖലയില്‍ ശക്തമാണ്. കഞ്ചാവുമായി പിടികൂടുന്നവരെ ചെറിയ പൊതികളാണെന്ന കാരണം പറഞ്ഞും ഒഴിവാക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

Macare 25 mar

Comments are closed.