mehandi new

ബിരിയാണി വെപ്പും കഞ്ചാവ് വില്‍പ്പനയും – ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

നൗഷാദ്
നൗഷാദ്

ചാവക്കാട്: ഒരു കിലോയിലേറെ തൂക്കം വരുന്ന കഞ്ചാവുമായി ഓട്ടോ ഡ്രൈവറെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പാവറട്ടി വെന്മേനാട് കവല നാലകത്ത് നൗഷാദി(33)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി.സുരേഷ്, എസ്.ഐ. എ.വി.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. കഞ്ചാവെത്തിക്കാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ സഹിതമാണ് പോലീസ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച രാവിലെ 11ഓടെ ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളുടെ ഓട്ടോറിക്ഷയുടെ പിന്‍ഭാഗത്ത് തോര്‍ത്തുമുണ്ട് മൂടി മറച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ് പൊതി. മണം പുറത്തുവരാത്ത വിധം ടാപ്പ് ഒട്ടിച്ച് മുറുക്കി കെട്ടിയ നിലയിലായിരുന്നു പൊതി. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവുപൊതി പോലീസ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് തൂക്കി നോക്കി. കഞ്ചാവിന്റെ മൊത്ത വ്യാപാരിയാണ് പിടിയിലായ നൗഷാദെന്ന് പോലീസ് പറഞ്ഞു. 250 ഗ്രാമില്‍ കുറഞ്ഞ കച്ചവടം ഇയാള്‍ ചെയ്യാറില്ലെന്നു പറയുന്നു. 250 ഗ്രാം കഞ്ചാവിന് 6000 രൂപയാണ് ഇയാള്‍ ആവശ്യക്കാരില്‍ നിന്ന് വാങ്ങിയിരുന്നത്.
മൊബൈലില്‍ വിളിച്ച് കഞ്ചാവ് ആവശ്യപ്പെടുന്നവര്‍ക്ക് ഓട്ടോറിക്ഷയില്‍ കഞ്ചാവെത്തിക്കുന്നതാണ് ഇയാളുടെ രീതി. ആവശ്യക്കാരെ ഓട്ടോയിലേക്ക് കയറ്റി കഞ്ചാവ് കൈമാറും. പാവറട്ടി കവലയിലെ ഓട്ടോ ഡ്രൈവറായ ഇയാള്‍ക്ക് വിവാഹ വീടുകളില്‍ ബിരിയാണി പാചകം ചെയ്യുന്ന തൊഴിലുമുണ്ട്. വിവാഹ വീടുകളില്‍ പ്രത്യേകിച്ച് വിവാഹ തലേന്ന് ബിരിയാണി പാചകത്തിന്റെ മറവില്‍ ചെറുപ്പക്കാര്‍ക്ക് കഞ്ചാവ് നല്‍കുന്നതും ഇയാളുടെ രീതിയാണെന്ന് പോലീസ് പറഞ്ഞു. പാവറട്ടി,ചാവക്കാട് മേഖലയിലാണ് ഇയാള്‍ പ്രധാനമായും ഓട്ടോറിക്ഷിയിലെത്തി കഞ്ചാവ് വില്‍ക്കുന്നത്. കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷക്ക് പുറമെ ഇയാള്‍ക്ക് മറ്റൊരു ഓട്ടോറിക്ഷ കൂടിയുണ്ടെന്ന് പോലീസ് പറയുന്നു. സംശയം തോന്നാതിരിക്കാന്‍ രണ്ട് ഓട്ടോറിക്ഷകളും മാറി ഉപയോഗിച്ചായിരുന്നു കഞ്ചാവ് വില്‍പ്പന. തൃശൂരില്‍ നിന്നാണ് ഇയാള്‍ കഞ്ചാവെത്തിക്കുന്നതെന്നാണ് പോലീസിന് ചോദ്യം ചെയ്യലില്‍ നിന്ന് മനസിലായത്. കണ്ടാണശ്ശേരി ഇന്‍സപക്ടര്‍ ഇ.ബാലകൃഷ്ണന്‍ പ്രതിയെ ദേഹ പരിശോധന നടത്തി. എ.എസ്.ഐ.മാരായ അനില്‍ മാത്യു, സാബുരാജ്, സി.പി.ഒ.മാരായ വിജയന്‍, ഷെജീര്‍, ക്രൈംബ്രാഞ്ച് നാര്‍കോട്ടിക് സക്വാഡിലെ സുദേവ്, രാകേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.