mehandi new

പിതൃമോക്ഷ പ്രാപ്തി തേടി ബലിതര്‍പ്പണത്തിന് ആയിരങ്ങളെത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: പിതൃമോക്ഷ പ്രാപ്തി തേടി എടക്കഴിയൂര്‍ പഞ്ചവടി വാക്കടപ്പുറത്തും വിവിധ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിന് ആയിരങ്ങളത്തെി.
കര്‍ക്കിടക വാവ് ദിനമായ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3 മുതലാണ് വാവുബലി ആരംഭിച്ചത്. പിതൃക്കുളുടെ സ്മരണ ഉയര്‍ത്തിയ ശ്ളോകാന്തരീക്ഷത്തില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് എടക്കഴിയൂര്‍ പഞ്ചവടി കടപ്പുറത്തത്തെിയ സ്ത്രീകളും വയോധികരും കുട്ടികളുമുള്‍പ്പടെയുള്ള ആയിരങ്ങള്‍ ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കള്‍ക്കും ഗുരുക്കന്‍മാര്‍ക്കുമായി ബലിയര്‍പ്പിച്ചു. കര്‍ക്കിടമാസത്തില്‍ പതിവുള്ള തോരാത്ത മഴ മാറി നിന്നത് ഭക്തര്‍ക്ക് ആശ്വാസമായി. ബലി തര്‍പ്പണത്തിനായി പ്രത്യേകം നിര്‍മ്മിച്ച പന്തലിലും പുറത്ത് കടപ്പുറം വരെ ഒരേസമയം ആയിരത്തോളം പേരുടെ നാല് നിരയായാണ് ബലിയര്‍പ്പിച്ചത്. പത്ത് മണിവരെ നിരവധി സംഘമാണ് തര്‍പ്പണം നടത്തി കടലില്‍ മുങ്ങി പിതൃമോക്ഷ പ്രാപ്തിക്കായി ആത്മസമര്‍പ്പണം നടത്തിയത്. സംഘാടകര്‍ ഭക്തര്‍ക്കായി വിപുലമായ സൗകര്യമൊരുക്കിയതിനാല്‍ നീണ്ട വരികളിലൊഴികെ വലിയ തിരക്ക് അനുഭവ പെട്ടില്ല. വിശ്രമിക്കാനുള്ള സൗകര്യവും ലഘുഭക്ഷണവും വസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യവും പ്രത്യേകം ഒരുക്കിയിരുന്നു. ദേശീയ പാതയിലും തീരദേശ റോഡുകളിലും വാഹനങ്ങള്‍ നിര്‍ത്തിയിടാനും സൗകര്യവും ഒരുക്കിയിരുന്നു. ബലിതര്‍പ്പണത്തിനെത്തിയവര്‍ക്കായി വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ വക ചുക്കുകാപ്പി വിതരണവുമുണ്ടായി. പിതൃതര്‍പ്പണ ചടങ്ങിനുശേഷം ക്ഷേത്രത്തില്‍ തിലകഹവനം, സായൂജ്യ പൂജ എന്നിവ നടത്തി. മേല്‍ശാന്തി സബിലാല്‍, ശാന്തിമാരായ ഷൈന്‍, അര്‍ജുനന്‍ സ്വാമി,സുബീഷ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിവിധ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ക്ക് ചാവക്കാട് സിഐ കെ.ജി.സുരേഷ്, അഡീണല്‍ എസ്.ഐ എ.നൗഫല്‍, എ.എസ്.ഐ അനില്‍ മാത്യു എന്നിരുടെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സന്നാഹവുമുണ്ടായിരുന്നു. കടലേറ്റം രൂക്ഷമായതിനാല്‍ അപകടം കണക്കിലെടുത്ത് കടപ്പുറത്ത് എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിരുന്നു. ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ ബാബു പാലപ്പെട്ടി, കെ.കെ.രവീന്ദ്രന്‍, വി.എം,സദാനന്ദന്‍ എന്നിവര്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ചാവക്കാട് : വിശ്വനാഥക്ഷേത്രത്തില്‍ കര്‍ക്കിടകവാവ് ബലിയോടനുബന്ധിച്ച് നടന്ന പിതൃതര്‍പ്പണത്തിനായി നൂറുകണക്കിന് ഭക്തര്‍ എത്തി. പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച ബലിതര്‍പ്പണം രാവിലെ 8.30 വരെ തുടര്‍ന്നു. ക്ഷേത്രം മേല്‍ശാന്തി ശിവാനന്ദന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 3500ഓളം പേര്‍ ബലിതര്‍പ്പണത്തിനെത്തി. ക്ഷേത്രകമ്മറ്റി ഭാരവാഹികളായ സി.സി.വിജയന്‍. എം.കെ.വിജയന്‍, എന്‍.കെ.രാജന്‍, അനില്‍കുമാര്‍, കെ.ആര്‍.രമേഷ്, എന്‍.ബാഹുലേയന്‍, എന്‍.കെ.വേലായുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചാവക്കാട്: ദ്വാരക സനാതന സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ ദ്വാരക മഹാവിഷ്ണുക്ഷേത്ര കടപ്പുറത്ത് പിതൃതര്‍പ്പണം നടത്തി. പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച ബലിതര്‍പ്പണം രാവിലെ എട്ട് വരെ തുടര്‍ന്നു. ഇ.സി. രതീഷ് ശാന്തി കാര്‍മ്മികത്വം വഹിച്ചു. സാംസ്‌ക്കാരിക സമിതി ഭാരവാഹികളായ വി.കെ.പ്രദീപ്, എ.എസ്.ഷായി, ടി.വി.പ്രകാശന്‍, സജീവ് ദ്വാരക, സഞ്ചു ടി.എസ്. സതീഷ് കെ.വി എന്നിവര്‍ നേതൃത്വം നല്‍കി.

ഗുരുവായൂര്‍ : ദേവസ്വം കീഴേടമായ നെന്മിനിബലരാമ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് വന്‍ തിരക്കനുഭവപ്പെട്ടു. പുലര്‍ച്ചെ നട തുറന്നതു മുതല്‍ പിതൃതര്‍പ്പണത്തിനെത്തിയവരും നീണ്ട നിരയാണ് പ്രകടമായത്. ക്ഷേത്രാങ്കണത്തില്‍ പ്രത്യകം തയ്യാറാക്കിയ ബലിതറയില്‍ ഒരേ സമയം 150 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. ഊരകം സത്യനാരായണന്‍ ഇളയതിന്റെ മുഖത്യകാര്‍മികത്വത്തിലായിരിന്നു ചടങ്ങുകള്‍. ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് മുഴുവന്‍ പ്രഭാത ഭക്ഷണം നല്‍കി.

ഗുരുവായൂര്‍ : കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് ആയിരങ്ങളെത്തി. രാവിലെ നാലു മുതല്‍ ക്ഷേത്ര തീര്‍ത്ഥക്കുളത്തില്‍ കിഴക്കേടത്ത് ഇല്ലം രാമകൃഷ്ണന്‍ ഇളയതിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. തിരൂര്‍ ശിവദാസ്, തൃസൂര്‍ രാജീവ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. പ്രത്യകം സഞ്ജമാക്കിയ പന്തലില്‍ ഒരേ സമയം 500 പേര്‍ക്ക് ബലിയിടാനാള്ള സൗകര്യം ഒരുക്കിയിരുന്നു. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കു മുഴുവന്‍ പ്രഭാത ഭക്ഷണവും അന്നദാനവും നല്‍കി. ക്ഷേത്രഭാരവാഹികളായ ചന്ദ്രന്‍ ചങ്കത്ത്, ബാലന്‍ വാറണാട്ട്, ശിവന്‍ കണിച്ചേടത്ത്, സേതു തിരുവെങ്കിടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഗുരുവായൂര്‍ : പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവിനോടനുബന്ധിച്ച് പിതൃസ്മൃതി ദിനാചരണം നടത്തി. തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗ മന്ദിരത്തില്‍ നടന്ന ചടങ്ങ് കിഴക്കേടത്ത് ഇല്ലം രാമകൃഷ്ണന്‍ ഇളയത് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് കെ.ടി.ശിവരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ജനു ഗുരുവായൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജയറാം ആലുക്കല്‍, അഡ്വ:രവി ചങ്കത്ത്, ബാലന്‍ വാറണാട്ട്, എം.ശ്രീനാരായണന്‍, അനില്‍ കുമാര്‍ കല്ലാറ്റ്, വി.ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ഡോവ്‌മെന്റിന്റെ ഭാഗമായി കുട്ടികള്‍ക്ക് പുസ്തകം,പേന,കുട തുടങ്ങിയവ വിതരണം ചെയ്തു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/08/Chavakad-viswanatha-temple-vavu-bali.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

മണത്തല വിശ്വനാഥക്ഷേത്രത്തില്‍ നടന്ന ബലി തര്‍പ്പണം 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.