mehandi new

കരുണ ഗുരുവായൂർ വിഷു റംസാൻ ഈസ്റ്റർ സംഗമം നടത്തി – പെൻഷൻ, ഭക്ഷ്യ കിറ്റ് എന്നിവ വിതരണം ചെയ്തു

fairy tale

ഗുരുവായൂർ : കരുണ ഗുരുവായൂർ വിഷു റംസാൻ  ഈസ്റ്റർ സംഗമം നടത്തി. ഗുരുവായൂർ മാതാ ഹാളിൽ വെച്ച് നടന്ന സംഗമം എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറും രാധാകൃഷ്ണ കുറീസ് ചെയർമാനുമായ പി എസ് പ്രേമാനന്ദൻ ഉൽഘാടനം ചെയ്തു. കരുണ ചെയർമാൻ കെ.ബി സുരേഷ് അദ്ധ്യക്ഷത വഹിച്ചു.  വടാശ്ശേരി ബിസിനസ്സ് ഗ്രൂപ്പ് സ്ഥാപകൻ ബാലചന്ദ്രൻ വടാശ്ശേരി മുഖ്യ അതിഥിയായി. ചാവക്കാട് പോലിസ് സർക്കിൾ ഇൻസ്പെക്ടർ എ പ്രതാപ് പുരസ്കാര വിതരണം നടത്തി. കരുണയുടെ നൂറോളം അമ്മമാർക്കുള്ള പെൻഷൻ വിതരണം കരുണ വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിലും, ഭക്ഷ്യ കിറ്റ് വിതരണം ഫാരിദ ഹംസയും നിർവഹിച്ചു. 

planet fashion

ശശീന്ദ്രൻ ചൊവ്വല്ലൂർ, ഭാസ്കരൻ മുക്കോല, കുമാർ കുന്നംകുളം എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേള അരങ്ങേറി. അമ്മമാർക്ക് വിഷു സദ്യയും ഒരുക്കിയിരുന്നു. ചടങ്ങിൽ കെ കെ ബക്കർ സ്വാഗതവും ഖജാൻജി സോമസുന്ദരൻ പിള്ള നന്ദിയും പറഞ്ഞു. വേണു പ്രാരത്ത്, ഡേവിസ് ചുങ്കത്ത്, സാജിത മൊയ്നുദ്ദീൻ, ഗീതാ സുരേഷ്, മഞ്ജു രവീന്ദ്രൻ, സുബ്ബൈദ, കാർത്തികേയൻ, ഷിജു അഭാസ്കർ, അക്ബർ, മമ്മുട്ടി, ഗിരീഷ് പാലിയത്ത്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ  നേതൃത്വം നൽകി.

Ma care dec ad

Comments are closed.