സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് കരുണ ഗുരുവായൂരിന്റെ ആദരം
ഗുരുവായൂർ : മികച്ച സിനിമ പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ വിദ്യാധരൻ മാസ്റ്ററെ ആദരിച്ചു. ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന കരുണ ഫൗണ്ടേഷൻ്റെ “ഹാപ്പി മാര്യേജ് വാട്സാപ്പ് ഗ്രൂപ്പ് കുടുംബ സംഗമത്തിൽ വെച്ച് കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. സുരേഷും ട്രസ്റ്റിബോർഡ് അംഗം ശ്രീനിവാസൻ ചുള്ളിപ്പറമ്പിലും ചേർന്ന് വിദ്യാധരൻ മാസ്റ്ററെ പൊന്നാടയണിയിച്ചു. പി എസ് പ്രേമാനന്ദൻ മൊമെൻ്റോ കൈമാറി.
വിദ്യാധരൻ മാസ്റ്റർ ഭദ്രദീപം തെളിയിച്ച് സംഗമത്തിന് തുടക്കം കുറിച്ചു. കരുണ ഫൗണ്ടേഷൻ സെക്രട്ടറി സതീഷ് വാര്യർ സ്വാഗതം പറഞ്ഞു. കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എസ് എൻ ഡി പി യൂണിയൻ പ്രസിഡൻ്റും ആർ കെ ചിറ്റ്സ് മാനേജിങ്ങ് ഡയറക്റ്ററുമായ പി എസ് പ്രേമാനന്ദൻ മുഖ്യഥിതിയായി.
കരുണ കുടുംബ കൂട്ടായ്മയിലൂടെ വിവാഹിതരായ നവദമ്പതികളെ ഓണപ്പുടവ നൽകി ചടങ്ങിൽ അനുമോദിച്ചു. സാബു (ഡയറക്ടർ സി ഇ ഡി ), നന്ദകുമാർ, സിനിമ സീരിയൽ നടൻ ചന്ദ്രശേഖരൻ, ലിനേഷ്, ശങ്കർജി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
കരുണ വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, ട്രഷറർ സോമശേഖരൻ, ചീഫ് കോർഡിനേറ്റർ ഫാരിദ ടീച്ചർ, കെ കെ അബുബക്കർ, ശശീന്ദ്രൻ, ചന്ദ്രൻ മുണ്ടത്തിക്കോട്, കുമാർ കുന്നംകുളം, ജയൻ മേനോൻ, അക്ബർ, ഉണ്ണികൃഷ്ണൻ പാലക്കോട്, ശക്തിധരൻ, പി എസ് ചന്ദ്രൻ, സാജിത മെയ്നുദ്ദീൻ, ശാന്ത ശ്രീനിവാസൻ, ഷീല സുരേഷ്, മീന സഹദേവൻ, ഇന്ദിര സോമസുന്ദരൻ, മൈന രവീന്ദ്രൻ, സുബൈദ, സുവർണ്ണ ജോസ്, മനു കൃഷ്ണാനന്ദ്, മമ്മുട്ടി, സന്തോഷ് അയ്യിനപ്പിള്ളി, വഹാബ്, കാർത്തികേയൻ, പി കെ രാജൻ, വത്സ ജോസ്, രമണി, ജാനകി വിജയൻ, ഡേവിസ് ചുങ്കത്ത്, ബിജൂ, മൻസൂർ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.
ഹാപ്പി മാര്യേജ് കോർഡിനേറ്റർ വിജയൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് ശശീന്ദ്രൻ ചെവ്വല്ലൂരിൻ്റെ നേതൃത്വത്തിൽ ഗാനമേളയും വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായി.
Comments are closed.