mehandi new

കെപ്‌കോ നഗരപ്രിയ പദ്ധതിയില്‍ ചാവക്കാട് നഗരസഭയും

fairy tale

kepko poultryചാവക്കാട്: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ നഗരങ്ങളില്‍ മുട്ടയുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുതിന് നടപ്പിലാക്കി വരുന്ന ”കെപ്‌കോ നഗരപ്രിയ” പദ്ധതിയില്‍ ചാവക്കാട് നഗരസഭയേയും തിരഞ്ഞെടുത്തതായി ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അറിയിച്ചു. പദ്ധതി പ്രകാരം ഓരോ വനിതാ ഗുണഭോക്താവിനും ആധുനിക രീതിയിലുള്ള കൂടും അഞ്ച് കോഴിയും അഞ്ച് കിലോ തീറ്റയും 20 രൂപയുടെ മരുന്നും നല്‍കും. ഒരു കൂടിന്റെ വില 1650 രൂപയാണ്. ഇതിന്റെ 50 ശതമാനം തുകയായ 850 രൂപ ഗുണഭോക്തൃവിഹിതമായി ഒടുക്കണം. ഓരോ വാര്‍ഡിലും പരമാവധി 31 പേര്‍ക്ക് പദ്ധതിയില്‍ അംഗമാകാനാവും. ഗുണഭോക്തൃവിഹിതം ഒടുക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 15 ആണ്. ആദ്യം തുകയൊടുക്കുന്ന 1000 ഗുണഭോക്താക്കള്‍ക്കാണ് വാര്‍ഡ് അടിസ്ഥാനത്തിലുള്ള മാനദണ്ഡപ്രകാരം അര്‍ഹതയുണ്ടായിരിക്കുക.

Ma care dec ad

Comments are closed.