Header

ജൂനിയർ കോളേജ് സ്റ്റാഫ്‌ പാറ്റേൺ അനധ്യാപകർക്കു അനുവദിക്കണം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ഹയർ സെക്കന്ററി ലയനം നടപ്പാക്കുമ്പോൾ ജൂനിയർ കോളേജ് സ്റ്റാഫ്‌ പാറ്റേൺ അനധ്യാപകർക്കു അനുവദിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ 55മത് ജില്ലാ സമ്മേളന പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം കെ വി അബ്ദുൾ കാദർ എം എൽ എ ഉൽഘാടനം ചെയ്തു. കുടുംബസംഗമം ഫാദർ ഡേവിസ് ചിറമേലും വിദ്യാഭ്യാസ സെമിനാർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ബി അനിൽ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി രാജൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനം മുരളി പെരുന്നലി എം എൽ എ, ഉപഹാര സമർപ്പണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ സി ആനന്ദൻ, ആദരിക്കൽ സി എച്ച് റഷീദ്, മുഖ്യ പ്രഭാഷണം സംസ്ഥാന പ്രസിഡന്റ്‌ തോമസ് മാത്യു, ആമുഖ പ്രഭാഷണം സംസ്ഥാന ജനറൽ സെക്രട്ടറി എൻ വി മധു എന്നിവർ നിർവഹിച്ചു. ടി രാജഷീല, ശ്രീദാസ് കെ എസ്, കെ എസ് സരിത കുമാരി എന്നിവർ വിശിഷ്ടാതിഥികളായി. പി ഡി ജോസ് കെ എസ് ആർ പഠനക്ലാസ്സ്‌ എടുത്തു. എ ടി ഇബ്രാഹിം കുട്ടി,സി സി ഷാജു, സി പി ആന്റണി, ബിജു പി എ, സുരേഷ് ജില്ലാ സെക്രട്ടറി എം ദീപു കുമാർ, ട്രഷറർ പോൾ ജോബ് കെ, വൈസ് പ്രസിഡന്റ്‌ പി പ്രശാന്ത്, ജോയിന്റ് സെക്രട്ടറി പെറ്റർ സി സി, പി ഡി എൽസി, കെ ജെ ഓമന, പി രാജീവൻ, കെ ആർ മണികണ്ഠൻ, സി വി വിൻസെന്റ്, സിസ്റ്റർ ആനി മരിയ, സിസ്റ്റർ ക്ലയർലിറ്റ, സുജിത് കെ എസ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി പി രാജൻ പ്രസിഡന്റ്‌, പി പ്രശാന്ത് വൈസ് പ്രസിഡന്റ്‌, എം ദീപു കുമാർ സെക്രട്ടറി, സി സി പറ്റെർ ജോയിന്റ് സെക്രട്ടറി, പോൾ ജോബ് കെ ട്രഷറർ, റ്റിറ്റോ രാജ് കെ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.