mehandi new

കേരള സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തെ ദുർബലപ്പെടുത്തുന്നു – സി എച്ച് റഷീദ്

fairy tale

കടപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളിൽ ഇടപെട്ടും, സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയും, കേരള സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് അഭിപ്രായപ്പെട്ടു. തദ്ദേശ സ്ഥാപങ്ങളെ തകർക്കുന്ന സർക്കാർ നീക്കത്തിനെതിരെ ലോക്കൽ ഗവൺമെന്റ് മെംബേർസ് ലീഗിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്ത് ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

planet fashion

സർക്കാർ രൂപപ്പെടുത്തുന്ന പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. സർക്കാരിന്റെ പദ്ധതികൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പണം വകയിരുത്തുകയാണ് ചെയ്യുന്നത്. ഗവണ്മെന്റ് നേരിട്ട് നടപ്പിലാക്കുന്ന വ്യക്തിഗത പദ്ധതികൾ ഒന്നും തന്നെ ഇപ്പോൾ നിലവിൽ ഇല്ല. മൃഗാശുപത്രി, ആയുർവേദ ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ മുഴുവൻ ചിലവുകളും ഗ്രാമപഞ്ചായത്തുകളുടെ ഉത്തരവാദിത്തത്തിലായി. ഗുണഭോക്താക്കൾക്ക് നേരിട്ട് നൽകിയിരുന്ന അനുകൂല്യങ്ങളെല്ലാം റദ്ദ്ചെയ്തു. കനത്ത ട്രഷറി നിയന്ത്രണമാണ് ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ നേരിട്ട്കൊണ്ടിരിക്കുന്നത്. ഒരു ലക്ഷത്തിന്റെ മുകളിലുള്ള ബില്ലുകൾ നിലവിൽ മാറി ലഭിക്കുന്നില്ല. സെപ്റ്റംബർ 2023 വരെയുള്ള ബില്ലുകൾ മാത്രമാണ് ട്രഷറിയിൽ മാറി നൽകിയിട്ടുള്ളത്.

ലൈഫ് ഭവന പദ്ധതിക്ക് ആവശ്യമായ ബില്ലുകൾ മാറി ലഭിക്കാത്തത് പാവപ്പെട്ടവരുടെ ഭവന നിർമ്മാണ സ്വപ്നങ്ങൾ തകർക്കുകയാണ്. പെൻഷനുവേണ്ടി അഡീഷണൽ സെസ്സ് ഏർപ്പെടുത്തിയിട്ടും കൃത്യമായി പെൻഷൻ നല്കാൻ കഴിയുന്നില്ല. പെൻഷൻ അഞ്ച് മാസം കുടിശ്ശികയാണ്. അമിതമായ നികുതി ഭാരവും, കെട്ടിടഫീസ് വർധനവും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. അങ്കണവാടികളിലൂടെ ലഭിക്കേണ്ട അമൃതം പദ്ധതിപോലും അവതാളത്തിലാക്കിയിരിക്കുകയാണ്. ഇത്തരം നീക്കങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും, തദ്ദേശ സ്ഥാപനങ്ങളുടെ മേലേയുള്ള അനാവശ്യ ഇടപെടലുകൾ സർക്കാർ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന പ്രധിഷേധ യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂറലി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി പി. വി ഉമ്മർകുഞ്ഞി, പഞ്ചായത്ത് ജന.സെക്രട്ടറി പി.എം മുജീബ്, ജനപ്രതിനിധികളായ സാലിഹ ഷൗക്കത്ത്, ടി. ആർ ഇബ്റാഹീം, ശുഭ ജയൻ, ഹസീന താജുദ്ധീൻ, സുനിത പ്രസാദ്, പി. എച്ച് തൗഫീഖ്, എ. വി അബ്ദുൽ ഗഫൂർ, മുസ്‌ലിം ലീഗ് യൂത്ത് ലീഗ് നേതാക്കളായ വി.എം മനാഫ്, സൈദ്മുഹമ്മദ് പോക്കാകില്ലത്ത്, പി. എ അഷ്‌കർഅലി, പി. കെ അലി, ഉസ്മാൻ ചാലിൽ എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.