ഗുരുവായൂർ ദേവസത്തിന് കേരള ഗ്രാമീണ ബാങ്ക് 50 കമ്പ്യൂട്ടറുകൾ നൽകി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഇ- ഓഫീസ് പ്രവർത്തനങ്ങൾക്ക് വേണ്ടി കേരള ഗ്രാമീണ ബാങ്ക് 50 കമ്പ്യൂട്ടറുകൾ നൽകി. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ കമ്പ്യൂട്ടറുകൾ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയന് കൈമാറി. കേരള ഗ്രാമീണ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സഹായം.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ. പി വിശ്വനാഥൻ, മനോജ് ബി നായർ, കെ. എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ. ബി. അരുൺകുമാർ, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ, കേരള ഗ്രാമീണ ബാങ്ക്റീജിയണൽ മാനേജർ ആർ വിജയ്, മാർക്കറ്റിംഗ് ചീഫ് മാനേജർ ആർ രാജീവ്, ചീഫ് മാനേജർമാരായ സിന്ധു, അഖില, ഗുരുവായൂർ ബ്രാഞ്ച് മാനേജർ, അനു സുകുമാരൻ, മാർക്കറ്റിംഗ് സീനിയർ മാനേജർ കെ ആർ രാജേഷ്, ലെജുമോൾ, സുഭാഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Comments are closed.