mehandi new

വയനാട് ഭവന നിർമാണ ഫണ്ടിലേക്ക് കേരള സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് ഘടകം ഒരു ലക്ഷം രൂപ കൈമാറി

fairy tale

ചാവക്കാട് : കേരള സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ പൊതുയോഗവും സഞ്ജയ് അനുസ്മരണവും ഓണാഘോഷവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട്  എൻ വി മധു യോഗം ഉദ്ഘാടനം ചെയ്തു. വയനാട് ഭവന നിർമ്മാണ ഫണ്ടിലേക്ക് ചാവക്കാട് ജില്ലാ കമ്മിറ്റിയുടെ വിഹിതമായ ഒരു ലക്ഷം രൂപയുടെ  ചെക്ക്  പ്രസിഡണ്ട് പി പ്രശാന്ത് സംസ്ഥാന പ്രസിഡണ്ട് എൻ വി മധുവിന് കൈമാറി.  നിയമന അംഗീകാരവും ശമ്പളവും ലഭിക്കാത്ത അനധ്യാപകർക്ക് ചടങ്ങിൽ ഓണ കിറ്റുകൾ വിതരണം ചെയ്തു. 

planet fashion

ചാവക്കാട് എംആർആർ എം എച്ച് എസിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി പ്രശാന്ത് അധ്യക്ഷത വഹിച്ചു.  മുൻ ജില്ലാ പ്രസിഡന്റ്‌ പി എസ് സഞ്ജയ്‌ അനുസ്മരണം  ജില്ലാ ട്രഷറർ  കെ ആർ മണികണ്ഠൻ നിർവഹിച്ചു. എംആർ ആർ ആർ എംഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം ഡി ഷീബ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി സിസി പെറ്റര്‍, ജോയിൻ സെക്രട്ടറി  പോൾ ജോബ്, എൻ എക്സ് ജോബിൻ, അബ്ദുൽ ജലീൽ തങ്ങൾ, അജിത് പ്രസാദ്, വിൻസന്റ് പി എ  തുടങ്ങിയവർ സംസാരിച്ചു.

Macare 25 mar

Comments are closed.