mehandi new

കെജിഒഎഫ് ചാവക്കാട് താലൂക്ക് സമ്മേളനം

fairy tale

ഗുരുവായൂര്‍: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ചാവക്കാട് താലൂക്ക് സമ്മേളനം ഗുരുവായൂരില്‍ നടന്നു. മുന്‍സിപ്പല്‍ വെറ്റിനറിഹാളില്‍ വെച്ച് നടന്ന സമ്മേളനം സിപിഐ ജില്ലാ എക്‌സി.അംഗം കെ കെ സുധീരന്‍ ഉല്‍ഘാടനം ചെയ്തു. കെജിഒഎഫ് സംസ്ഥാന സെക്രട്ടറി ഡോ. വി എം ഹാരീസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. അജയ് കെ ആര്‍ അദ്ധ്യക്ഷത വഹിച്ചു. കെജിഒഎഫ് ജില്ലാ സെക്രട്ടറി ഡോ. കെ വിവേക്, ഡോ. റെജിന്‍ മാത്യൂസ്, ഗംഗാദത്തന്‍, എഐവൈഎഫ് മണ്ഡലം സെക്രട്ടറി എന്‍ പി നാസര്‍, ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് ബ്രാഞ്ച് സെക്രട്ടറി എം കെ ഷാജി, ഡോ. പി എസ് ഹരീഷ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ. റെജിന്‍ മാത്യൂസ് (കണ്‍വീനര്‍), ഗംഗാധത്തന്‍ (ജോ.കണ്‍വീനര്‍)എന്നിവരെ തെരെഞ്ഞെടുത്തു.

Comments are closed.