കെ എച്ച് സലാമിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു

ചാവക്കാട് : സി പി ഐ എം തിരുവത്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എച്ച് സലാമിനെ തത്സാഥാനത്ത് നിന്നും നീക്കം ചെയ്തു. ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ കാദർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത ചാവക്കാട് ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അടുത്തിടെയുണ്ടായ കെ എച്ച് സലാം ഉൾപ്പെട്ട ചില സംഭവങ്ങൾ പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി, പാർട്ടി നേതാവെന്ന നിലയിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലായെന്നും യോഗം വിലയിരുത്തി.

നേരത്തെ ഏരിയ കമ്മിറ്റി എടുത്ത തീരുമാനം ഇന്ന് തിരുവത്ര ലോക്കൽ കമ്മിറ്റി വിളിച്ചു ചേർത്ത് നടപ്പിലാക്കി. സി പി ഐ എം നേതാവ് എം ആർ രാധാകൃഷ്ണനെ താത്കാലിക ചുമതല ഏല്പിച്ചു.

Comments are closed.