mehandi new

പിള്ളേര് പൊളിയാണ് ഡ്രൈവിംഗ് സേഫ് ആണ്

fairy tale

ചാവക്കാട് :  ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്ന സ്മാർട്ട് ആൻഡ് സേഫ് ഡ്രൈവിംഗ് സിസ്റ്റം അവതരിപ്പിച്ച് നാട്ടുകാരുടെ കയ്യടി നേടി വി എ അനന്തു കൃഷ്ണനും ആദി ദേവ് ഗിരീഷും. കുട്ടനല്ലൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. 

planet fashion

ഡ്രൈവർ ഉറങ്ങി പ്പോവുകയോ ബോധം നഷ്ടപ്പെടുകയോ ചെയ്‌താൽ വാഹനം സ്വയം നിയന്ത്രണം ഏറ്റെടുക്കുകയും സുരക്ഷിതമായി റോഡരികിൽ പാർക്ക് ചെയ്യുകയും അപകട വിവരം ബന്ധപ്പെട്ടവരെയും നാട്ടുകാരെയും അറിയിക്കാനുള്ള സംവിധാനമാണ് ഇവർ ഒരുക്കിയിട്ടുള്ളത്. അഡാസ് പോലുള്ള പുത്തൻ സാങ്കേതിക വിദ്യകളുമായി ആഡംബര വാഹനങ്ങൾ ഇറങ്ങുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് അയ്യായിരം രൂപ ചിലവഴിച്ചാൽ ഏത് വാഹനത്തിലും ഈ വിദ്യ ഘടിപ്പിക്കാമെന്നതാണ് സവിശേഷതയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഔട്ട്‌ഡൂർ പ്രൊജക്ട് വിഭാഗത്തിലായത് കൊണ്ട് തന്നെ ശാസ്ത്രമേളയിൽ എത്തിയ രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ഇവർ നിർമിച്ച പിക്കപ് വാൻ കാണാൻ എത്തിയിരുന്നു.

Macare 25 mar

Comments are closed.