അടുക്കള മുറ്റത്തെ കോഴി വളർത്തൽ – ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ കോഴി വിതരണം തുടങ്ങി

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി പ്രകാരം കോഴി വിതരണം ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. ഒരുമനയൂർ മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ വി കബീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം അംഗങ്ങളായ കെ എച്ച് കൈയ്യുമ്മു ടീച്ചർ, കെ വി രവീന്ദ്രൻ, ഇ.ടി ഫിലോമിന ടീച്ചർ, മെമ്പർമാരായ നഷ്‌റ മുഹമ്മദ്, നസീർ മൂപ്പിൽ, ആരിഫ, കെ. ജെ ചാക്കോ, വെ റ്റിനറി ഡോക്ടർ സിദ്ധാർഥ് ശങ്കർ എന്നിവർ സംസാരിച്ചു.

Comments are closed.