അടുക്കളമുറ്റത്തെ കോഴിവളർത്തൽ – കടപ്പുറം പഞ്ചായത്തിൽ പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2024_25 വർഷത്തെ ജനകീയസൂത്രണം പദ്ധതിയിൽ അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതിയുടെ ആദ്യഘട്ടം വിതരണം നടന്നു. 500 പേർക്ക് 5 കോഴി കുഞ്ഞുങ്ങളെ വീതം നൽകുന്ന ഈ പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 160 പേർക്ക് 5 കോഴിക്കുഞ്ഞുങ്ങളെ വീതം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. 800 കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. മൃഗസംരക്ഷണം വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എ വി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രസന്ന ചന്ദ്രൻ ആശംസകൾ അറിയിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് വെറ്റിനറി സർജൻ ഡോ.സെബി പദ്ധതി വിശദീകരണം നടത്തി. മെമ്പർ അഡ്വ. മുഹമ്മദ് നാസിഫ് സ്വാഗതവും വെറ്റിനറി അസിസ്റ്റന്റ് ഫസൽ നന്ദിയും അറിയിച്ചു.

Comments are closed.