mehandi new

കെ എം സി സി പ്രതിസന്ധിയിലും നിരാലംബരെ ചേര്‍ത്ത് പിടിക്കുന്ന മഹാ പ്രസ്ഥാനം

fairy tale

ചാവക്കാട് : ലോകമെമ്പാടും കോവിഡ് മഹാമാരിമൂലം പ്രയാസപ്പെടുമ്പോള്‍ സമൂഹത്തിലെ അശരണരെ ചേര്‍ത്ത് പിടിച്ച് ജീവകാരുണ്യ രംഗത്ത് വിപ്ളവം സൃഷ്ടിച്ച് മുന്നേറുന്ന കെ എം സി സി പ്രവര്‍ത്തനം മാതൃകാപരവും തുല്യതയുമില്ലാത്തതുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു. ദമ്മാം തൃശൂര്‍ ജില്ല കെ എം സി സി യുടെ റമളാന്‍ റിലീഫ് “കരുണയുടെ കരുതല്‍” സാമ്പത്തിക സഹായം ജില്ലാ തല ഉല്‍ഘാടനം കടപ്പുറം അഞ്ചങ്ങാടിയില്‍ വെച്ച് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

കോവിഡ് മഹാമാരി ലോകമെമ്പാടും പ്രയാസം വിതച്ച് പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും പിറന്ന നാടിന്‍റെ പ്രയാസത്തെ ദൂരീകരിക്കാന്‍ സ്വന്തം വിയര്‍പ്പൊഴുക്കി സ്വന്തത്തേക്കാളേറെ മറ്റുളളവരുടെ പ്രയാസത്തിനൊപ്പം നിന്ന കെ എം സി സി പ്രവര്‍ത്തകര്‍ കോവിഡ് കാലത്ത് സ്വന്തം ജീവന്‍പോലും പണയംവെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏവരുടെയും പ്രശംസപിടിച്ച് പറ്റിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ദമ്മാം കെ എം സി സി തൃശൂര്‍ ജില്ല പ്രസിഡന്‍റ് റാഫി അണ്ടത്തോട്, കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി എം മുജീബ്, ഗുരുവായൂർ നിയോജക മണ്ഡലം
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിമാരായ ഉസ്മാന്‍ എടയൂര്‍, എ എച്ച് സൈനുല്‍ ആബിദ്, വി എം മനാഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Pharmacy wanted Chavakkad

Comments are closed.