mehandi new

മൈലാഞ്ചി മൊഞ്ചിൽ തിളങ്ങി കൊച്ചന്നൂർ ഹയർ സെക്കൻഡറി സ്കൂൾ

fairy tale

വടക്കേക്കാട് : കൊച്ചന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ മൈലാഞ്ചി മൊഞ്ചിന്റെ പരിവേഷത്തിൽ വിവിധ മത്സരങ്ങളുടെ ഉത്സവം സംഘടിപ്പിച്ചു.  നൂറോളം കുട്ടികൾ മൈലാഞ്ചിയിടൽ മത്സരത്തിൽ പങ്കുചേർന്നു. മൈലാഞ്ചിപ്പാട്ട്,  ഒപ്പനപ്പാട്ട്, പെരുന്നാൾ ഗാനം തുടങ്ങി വിവിധ മത്സരങ്ങൾ മൈലാഞ്ചി മൊഞ്ചിന് അകമ്പടിയായി.  പിടിഎ  പ്രസിഡൻറ് നൗഫൽ മത്സരങ്ങളുടെ  ഉദ്ഘാടനം നിർവഹിച്ചു.  പ്രധാനാധ്യാപിക സുമംഗലി ടീച്ചർ, മുൻ പിടി എ പ്രസിഡൻറ് ബിജു കണ്ടംപിള്ളി എന്നിവർ ആശംസകൾ നേർന്നു. ഫസ്റ്റ് അസിസ്റ്റൻറ് അഞ്ച്ലി ടീച്ചർ, എസ് അർ ജി കൺവീനർ ഹസീന ടീച്ചർ, സ്റ്റാഫ് സെക്രട്ടറി റമീഷ  ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു.  അധ്യാപകരായ ലിനി ബ്ലെസ്സി, ഷാജി, വത്സൻ, പ്രശോബ്, ശ്രീഷ്മ,   അശ്വിനി,സിജി, ആശ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.  അഞ്ച് ഹൗസുകളായി നടത്തിയ മത്സരം  നാലുമണിക്ക് അവസാനിച്ചു. 

Haji’s pharma

Comments are closed.