mehandi banner desktop
Chavakkad online

കൂത്ത്പറമ്പ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

Ft

ചാവക്കാട്: ഡിവൈഎഫ്ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ   കൂത്ത്പറമ്പ് രക്തസാക്ഷി  അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് നടന്ന അനുസ്മരണ യോ​ഗം  ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ എസ് അനൂപ് അധ്യക്ഷത വഹിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി ടി ടി ശിവദാസ്, ഡിവൈഎഫ്ഐ  മുൻ ജില്ലാ സെക്രട്ടറിയേറ്റം​ഗം  എ എച്ച്  അക്‌ബർ, ജില്ലാ വൈസ് പ്രസിഡന്റ് എറിൻ ആന്റണി,  എസ് എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം ഹസ്സൻ മുബാറക്, ടി ജി രഹന, പി എസ് അശോകൻ, ടി എം ഷെഫീക്ക്, കെ യു  ജാബിർ, ടി അഭിജിത്, മുഹമ്മദ്‌ റിനൂസ്   എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി  മുല്ലത്തറ സെന്ററിൽ  നിന്നും ആരംഭിച്ച പ്രകടനം സമ്മേളന വേദിയിൽ സമാപിച്ചു.

Jan oushadi

ഫോട്ടോ : ഡിവൈഎഫ്ഐ ചാവക്കാട് സംഘടിപ്പിച്ച കൂത്ത് പറമ്പ് രക്തസാക്ഷി ദിനം ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

Comments are closed.