mehandi new

കേരള പുലയര്‍ മഹാസഭയുടെ 45 ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു

fairy tale
കേരള പുലയര്‍ മഹാസഭയുടെ 45 ാമത് സംസ്ഥാന പ്രസിഡണ്ട് എന്‍ കെ നീലകണ്ഠന്‍, ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്
കേരള പുലയര്‍ മഹാസഭയുടെ 45 ാമത് സംസ്ഥാന പ്രസിഡണ്ട് എന്‍ കെ നീലകണ്ഠന്‍, ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്
planet fashion

ഗുരുവായൂര്‍: മൂന്ന് ദിവസങ്ങിലായി ടൗണ്‍ഹാളില്‍ നടന്നുവന്ന കേരള പുലയര്‍ മഹാസഭയുടെ 45 ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രമേയാവതരണവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കഴിഞ്ഞാണ് സമ്മേളനം സമാപിച്ചത്. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള 51 അംഗ സമിതിയേയും സംസ്ഥാന ഭാരവാഹികളേയും സമ്മേളനത്തില്‍ തിരഞ്ഞെടുത്തു.
എന്‍.കെ. നീലകണ്ഠന്‍ (പ്രസിഡന്റ്), തുറവൂര്‍ സുരേഷ് (ജനറല്‍ സെക്രട്ടറി) ഡോ.പി.പി. വാവ (ഖജാന്‍ജി), സി.സി. ശിവരാജ് (വര്‍ക്കിങ് പ്രസി), കെ.പി. തങ്കപ്പന്‍ (സംഘടന സെക്ര), കെ. ബിന്ദു (വൈസ് പ്രസി), പി.കെ. തുപ്രന്‍(അസി. സെക്ര) എന്നിവരാണ് ഭാരവാഹികള്‍. തിരഞ്ഞെടുപ്പിന് അഡ്വ. ബിജു കെ. വാവ വരണാധികാരിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 700 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments are closed.