Header

മെഡിക്കല്‍ കോളേജിലേക്ക് സര്‍വ്വീസ് ആരംഭിക്കണം: കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി)

യൂണിയന്‍ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ട പി യു നൗഷാദ് (പ്രസിഡണ്ട്), ടി കെ സജീവന്‍ (സെക്രട്ടറി) എന്നിവര്‍
യൂണിയന്‍ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ട പി യു നൗഷാദ് (പ്രസിഡണ്ട്), ടി കെ സജീവന്‍ (സെക്രട്ടറി) എന്നിവര്‍

ഗുരുവായൂര്‍: ഗുരുവായൂരില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കെഎസ്ആര്‍ടിസി ബസ്സ് സര്‍വ്വീസ് ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) ഗുരുവായൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, ഡെപ്പോയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും യാഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ഐ സതീഷ് കുമാര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടി കെ പുഷ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, എഐടിയുസി ഗുരുവായൂര്‍ മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ പി കെ രാജേശ്വരന്‍, ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി വി പി ബാബുരാജ്, ജില്ലാ ട്രഷറര്‍ കെ കെ ജയന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി യു നൗഷാദ് (പ്രസിഡണ്ട്), ടി കെ സജീവന്‍ (സെക്രട്ടറി), എ ശോഭകുമാര്‍ (ട്രഷറര്‍), കെ പി ബാലകൃഷ്ണന്‍, കെ പി മുരളീധരന്‍ (വൈസ് പ്രസിഡണ്ടുമാര്‍), ടി വി ശിവരാമന്‍, സി സി ആന്റണി (ജോ. സെക്രട്ടറിമാര്‍) എന്നിവരടങ്ങുന്ന 17 അംഗ കമ്മറ്റിയും തെരെഞ്ഞെടുത്തു.

thahani steels

Comments are closed.