പോലീസിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രതിഷേധ മാര്‍ച്ച്

പുന്നയൂര്‍ക്കുളം : സെക്രട്ടെരിയറ്റ് മാര്‍ച്ചില്‍ കെ എസ് യു നേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായി തല്ലിച്ചതച്ച പോലീസിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് കെ എസ് യു ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പുന്നയൂര്‍കുളത്ത് ആല്‍ത്തറയില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്യൂത്ത്കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ കെ ഷിബു ഉദ്ഘാടനം ചെയ്തു.
കെ. എസ്. യു നിയോജകമണ്ഡലം പ്രസിഡണ്ട് എ സി മുഹമ്മദ് സെറുക്ക് അദ്ധ്യക്ഷത വഹിച്ചു. കെ എസ് യു നേതാക്കളായ സുഹൈല്‍, ഹാരിസ്, റീണ്സ്‍, നെഷലഹ്, ഹഫീസ്, ധര്‍മ്മന്‍, അമീന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ മാർച്ചിന് സാലിഹ്, ഫത്തഹ്, ഫെബീന്‍, റീനു എന്നിവര്‍ നേതൃത്വം നല്‍കി.

Comments are closed.