കുടുംബശ്രീ ഓക്സിലറി അയൽക്കൂട്ടം അംഗങ്ങളുടെ കലോത്സവം “അരങ്ങ് 2025 ” മെയ് 2, 3 തീയതികളിൽ ചാവക്കാട്

ചാവക്കാട് : കുടുംബശ്രീ ഓക്സിലറി അയൽക്കൂട്ടം അംഗങ്ങളുടെ കലോത്സവം “അരങ്ങ് 2025 ” മെയ് 2, 3 തീയതികളിലായി മണത്തല ഹയർ സെക്കണ്ടറി സ്കൂളിൽ അരങ്ങേറും. ചാവക്കാട് നഗരസഭാ ഹാളിൽ ചേർന്ന ചാവക്കാട് – ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല സംഘാടകസമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പ്രസിഡണ്ട് നഫീസ കുട്ടി വലിയകത്ത്, ചാവക്കാട് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം എന്നിവർ സംസാരിച്ചു.

എം എൽ എ മാരായ എ സി മൊയ്‌തീൻ, എൻ കെ അക്ബർ എന്നിവരെ രക്ഷാധികാരികളായും ഷീജ പ്രശാന്ത് ചെയർമാനയും വിവിധ കമ്മിറ്റികളും കൺവീനർമാരെയും തിരഞ്ഞെടുത്തു. ചാവക്കാട്, ചൊവ്വന്നൂർ ബ്ലോക്ക് പ്രസിഡണ്ട്മാർ, കമ്മിറ്റി അംഗങ്ങൾ, കൗൺസിലർസ്, ചെയർമാന്മാർ, അക്കൗണ്ടൻറ്മാർ, ജില്ലാ മിഷൻ സ്റ്റാഫുകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കുടുംബശ്രീ അസിസ്റ്റൻറ് ഡിസ്ട്രിക്ട് മിഷൻ കോഡിനേറ്റർ കെ കെ പ്രസാദ് സ്വാഗതവും ചാവക്കാട് നഗരസഭ സിഡിഎസ് ചെയർപേഴ്സൺ ജീന രാജീവ് നന്ദിയും പറഞ്ഞു.

Comments are closed.