mehandi banner desktop
Chavakkad online

വഖഫ് ഭേദഗതി ആക്ട് – വടക്കേകാട് പ്രതിഷേധ റാലിയും പൊതു സമ്മേളനവും നാളെ

Ft

വടക്കേകാട് : മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി ആക്ട് പിൻവലിക്കുക എന്നാവശ്യപ്പെട്ട് മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേകാട് പ്രതിഷേധ റാലിയും, പൊതു സമ്മേളനവും. പുന്നയൂർ, പുന്നയൂർക്കുളം, വടക്കേകാട് പഞ്ചായത്തിലെ 30 ഓളം മഹല്ലുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ബഹുജന റാലി വ്യാഴം വൈകീട്ട് 4 മണിക്ക് വന്നേരി പാലസ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് വടക്കേകാട് ടി എം കെ റീജൻസിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം സാഹിത്യകാരനും ആക്റ്റീവിസ്‌റ്റുമായ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.  സമസ്‌ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി  മുഖ്യ പ്രഭാഷണം നിർവഹിക്കും. മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

Jan oushadi

മഹല്ല് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ മുഹമ്മദ് മുത്തേടത്ത്, ജനറൽ കൺവീനർ അബ്ദുൾ ഗഫൂർ അറക്കൽ, അബ്ദുൾ അസീസ്, ജാഫർ, പി ജലീൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.