mehandi new

തിരുവത്രയില്‍ ലാസിയോ ആമ്പുലന്‍സ് സേവന സജ്ജമായി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

തിരുവത്ര: ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ആമ്പുലൻസ് ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾഖാദർ ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന സമ്മേളനം എം എല്‍ എ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിലും ഇതുപോലുള്ള യുവകൂട്ടായ്മകൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി മുന്നോട്ട് വരുന്നത് അഭിനന്ദനാർഹമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രസ്റ്റ് ജനറൽ സെക്രട്ടറി മുനീർ പി എസ് അധ്യക്ഷത വഹിച്ചു. മേഖലയിലെ മറ്റു ആംബുലൻസ് സന്നദ്ധ പ്രവർത്തകരെ നഗരസഭ ചെയർമാൻ എൻ കെ അക്ബർ ഉപഹാരം നൽകി ആദരിച്ചു. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, പ്രമുഖ വ്യവസായി മനയത്ത് യൂസഫ് ഹാജി എന്നിവര്‍ മുഖ്യാതിഥികളായി.
ചാവക്കാട് നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. ചാവക്കാട് ഹൈവേ സബ് ഇൻസ്‌പെക്ടർ ഗിരിജവല്ലഭൻ, നഗരസഭ ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ റിജേഷ് തുടങ്ങിയവർ സംസാരിച്ചു.
പതിനെട്ട് വർഷം പിന്നിടുന്ന ലാസിയോ കൾച്ചർ ഫോർ യൂത്ത് ലാസിയോ ചാരിറ്റബിൾ ട്രസ്റ്റായി പ്രവർത്തനം തുടങ്ങി. സാമ്പത്തിക സമാഹരണം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന ചാരിറ്റി ബോക്സ് മനയത്ത് യൂസഫ് ഹാജിയിൽ നിന്നും കേരന്റകത്തു അവറുണ്ണി ഹാജി ഏറ്റു വാങ്ങി.
ജി സി സി പ്രസിഡണ്ട് കെ എ നിഷാദ്, സി എം റാഷിദ്, ഷഫീക് കെ എച്, യൂസഫ് കാട്ടിലകത്ത്, ടി എം ഷഫീക്, വി എ നവാസ്, ഹാരിസ് കെ എച് തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ കെ എച്. താഹിർ സ്വാഗതവും സി കെ രമേശ് നന്ദിയും പറഞ്ഞു
. തിരുവത്ര കോട്ടപ്പുറം ട്രസ്റ്റ് ഓഫീസിനു സമീപം പാര്‍ക്ക് ചെയ്യുന്ന ആമ്പുലന്‍സ് അപകടങ്ങളിൽ സൗജന്യ സേവനം നല്‍കും. വിളിക്കേണ്ട നമ്പർ 7356 101 101 , 8287 102 102

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.